കോഴിക്കോട്:യുവതിയുടെ പേരിൽ വ്യാജ സിം കാർഡ് എടുത്തെന്നും ബാങ്ക് അക്കൗണ്ടുകൾ വഴി സാമ്പത്തിക ഇടപാടുകൾ നടന്നുവെന്നും വിശ്വസിപ്പിച്ചു സൈബർ തട്ടിപ്പ്. കോഴിക്കോട് സ്വദേശിനിക്ക് നഷ്ടമായത് ഒരു കോടി 35 ലക്ഷത്തി പതിനാലായിരം രൂപ. കോട്ടൂളി സ്വദേശിയായ യുവതിക്കാണ് പണം നഷ്ടമായത്.
മുംബൈയിൽ നിന്നും ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥർ എന്ന വ്യാജനെയാണ് തട്ടിപ്പ് സംഘം വിളിച്ചത്. മൂന്ന് അക്കൗണ്ടുകളിൽ നിന്നാണ് പണം നഷ്ടമായത്. സംഭവത്തിൽ കോഴിക്കോട് സൈബർ പോലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു."
യുവതിയുടെ പേരിൽ വ്യാജ സിം കാർഡ് എടുത്തെന്നും ബാങ്ക് അക്കൗണ്ടുകൾ വഴി സാമ്പത്തിക ഇടപാടുകൾ നടന്നുവെന്നും വിശ്വസിപ്പിച്ചാണ് തട്ടിപ്പ് നടത്തിയത്.തുടർന്ന് ക്രൈംബ്രാഞ്ച് നിരീക്ഷണത്തിലാണെന്നും അക്കൗണ്ടിലെ പണം ആർബിഐയുടെ പരിശോധനയ്ക്കായി നൽകിയാൽ പലിശ സഹിതം തിരികെ ലഭിക്കുമെന്നും വിശ്വസിപ്പിച്ച് പണം തട്ടിയെടുക്കുകയായിരുന്നു."
മൂന്ന് അക്കൗണ്ടുകളിൽ നിന്നായി 1,35,00,000 രൂപയിലധികമാണ് സംഘത്തിന് അയച്ചു നൽകിയത്.സംശയം തോന്നി കോഴിക്കോട് സൈബർ പൊലീസിൽ പരാതി നൽകിയപ്പോഴാണ് തട്ടിപ്പിനിരയായ വിവരം ഇവർ അറിയുന്നത്. സൈബർ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പുകൾക്കെതിരെ ജാഗ്രത പാലിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകുന്നു."
0 Comments