LATEST

6/recent/ticker-posts

വഖഫ് ബോര്‍ഡ് പുനസംഘടന: സര്‍ക്കാര്‍ നടപടി സ്റ്റേ ചെയ്യണമെന്ന കെ എസ് ഹംസയുടെ ആവശ്യം ഹൈക്കോടതി തള്ളി

കൊച്ചി: സംസ്ഥാന വഖഫ് ബോര്‍ഡ് പുനസംഘടനയില്‍ സ്റ്റേയില്ല. വഖഫ് ബോര്‍ഡ് പൂര്‍ണമായി പിരിച്ചുവിട്ട് പുതിയ ബോര്‍ഡ് രൂപവത്കരിച്ച സര്‍ക്കാര്‍ നടപടി സ്റ്റേ ചെയ്യണമെന്ന ആവശ്യം ഹൈക്കോടതി തള്ളി. മുന്‍ ചെയര്‍മാന്‍ കെ എസ് ഹംസ സമര്‍പ്പിച്ച ഹരജിയിലാണ് ഹൈക്കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്.








 മുസ് ലിം ലീഗ് നേതാവ് എം സി മായിന്‍ ഹാജിയെ പുതിയ വഖഫ് ബോര്‍ഡ് ചെയര്‍മാനാക്കി സര്‍ക്കാര്‍ ഉത്തരവിറക്കിയതിന് പിന്നാലെയാണ് മുന്‍ ചെയര്‍മാനും എല്‍ ഡി എഫ് സര്‍ക്കാരിന്റെ കാലത്തെ ബോര്‍ഡ് തലവനുമായിരുന്ന കെ എസ് ഹംസ ഹൈക്കോടതിയെ സമീപിച്ചത് 





ഹൈക്കോടതി പ്രത്യേക സിറ്റിങ് നടത്തിയാണ് ഹരജി പരിഗണിച്ചത്. കേന്ദ്ര നിയമപ്രകാരമല്ല പുതിയ ബോര്‍ഡ് രൂപവത്കരിച്ചതെന്നാണ് ഹരജിക്കാരന്‍ ചൂണ്ടിക്കാട്ടിയിരുന്നത്. ഹരജി ഫയലില്‍ സ്വീകരിച്ചെങ്കിലും നടപടി സ്റ്റേ ചെയ്യണമെന്ന ആവശ്യം ഹൈക്കോടതി സിംഗിള്‍ ബെഞ്ച് നിരാകരിച്ചു. സ്റ്റേ അനുവദിക്കേണ്ട സാഹചര്യമില്ലെന്നാണ് കോടതി നിരീക്ഷിച്ചത്. ഹരജി ഡിവിഷന്‍ ബെഞ്ചിന്റെ പരിഗണനയ്ക്ക് കൈമാറി. 









 സ്റ്റേ അനുവദിച്ചിരുന്നെങ്കില്‍ പുതിയ ബോര്‍ഡിന് മുന്നോട്ടുപോകാന്‍ സാധിക്കുമായിരുന്നില്ല. മാത്രമല്ല, സര്‍ക്കാരിനും തിരിച്ചടിയാകുമായിരുന്നു. നിലവിലെ ഉത്തരവ് സര്‍ക്കാരിനെ സംബന്ധിച്ച് ആശ്വാസമാണ്.  .തുടര്‍ച്ചയായ ദിവസങ്ങളില്‍ കോടതി അവധിയായ സാഹചര്യത്തിലാണ് വിഷയം അടിയന്തരമായി പരിഗണിച്ച് പ്രത്യേക സിറ്റിങ് നടത്തിയത്.

Post a Comment

0 Comments