LATEST

6/recent/ticker-posts

താമരശ്ശേരി ചുരത്തിൽ റോഡിലേക്ക് മരം പൊട്ടി വീണു

താമരശ്ശേരി: ചുരത്തിൽ തകരപ്പാടിക്ക് മുകളിൽ റോഡിലേക്ക് ചെറിയ മരം പൊട്ടിവീണു. സംഭവസമയത്ത് വാഹനത്തിരക്ക് കുറവായിരുന്നതിനാൽ വലിയ അപകടങ്ങളാണ് ഒഴിവായത്.
​ഇന്ന് വൈകുന്നേരം അഞ്ച് മണിയോടെയായിരുന്നു സംഭവം. മരം വീണതിനെ തുടർന്ന് വാഹനങ്ങൾ ഒരു വശത്തുകൂടി വൺസൈഡായി കടത്തിവിട്ടു. അതിനാൽ ചുരത്തിൽ ഗതാഗത തടസ്സമോ മറ്റ് പ്രയാസങ്ങളോ ഉണ്ടായില്ല.
​വിവരമറിഞ്ഞ ഉടൻ തന്നെ താമരശ്ശേരി ചുരം ഗ്രീൻ ബ്രിഗേഡ് ടീം പ്രവർത്തകർ സ്ഥലത്തെത്തി മരം മുറിച്ചുമാറ്റി ഗതാഗതം പൂർണ്ണമായും പുനഃസ്ഥാപിച്ചു.

Post a Comment

0 Comments