LATEST

6/recent/ticker-posts

സുപ്രിംകോടതിയെ കൈപ്പിടിയിലാക്കാന്‍ കേന്ദ്രം ശ്രമിക്കുന്നു, അതിന് കഴിയില്ലെന്ന് ഉറപ്പുണ്ട് -കപില്‍ സിബല്‍"

ന്യൂഡല്‍ഹി: സുപ്രിംകോടതിയെ പിടിച്ചെടുക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുകയാണെന്ന് മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബല്‍. എന്നാല്‍ സര്‍ക്കാരിന് അതിന് കഴിയില്ലെന്ന് തനിക്ക് പൂര്‍ണ വിശ്വാസമുണ്ടെന്നും അദ്ദേഹം പറഞ്ഞു. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടും എസ്‌ഐആറിലെ ക്രമക്കേടുകള്‍ ചൂണ്ടിക്കാട്ടിയും നടക്കുന്ന പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിലാണ് വാര്‍ത്താസമ്മേളനത്തില്‍ സിബലിന്റെ വാക്കുകള്‍."




വിവിധ ഭരണഘടനാ സ്ഥാപനങ്ങളെ നിയന്ത്രണത്തിലാക്കാനുള്ള നയമാണ് 2014 മുതല്‍ സര്‍ക്കാര്‍ പിന്തുടരുന്നതെന്ന് സിബല്‍ ആരോപിച്ചു. ആദ്യം മാധ്യമങ്ങളെയാണ് സര്‍ക്കാര്‍ നിയന്ത്രണത്തിലാക്കിയത്. തുടര്‍ന്ന് സര്‍വകലാശാലകള്‍, ഗവര്‍ണര്‍മാര്‍ ഉള്‍പ്പെടെയുള്ള മറ്റ് സ്ഥാപനങ്ങളിലേക്കും ഈ നീക്കം വ്യാപിച്ചു. ജനം നേരിടുന്ന പ്രശ്‌നങ്ങള്‍ പുറത്തറിയുന്നത് തടയാന്‍ മുഖ്യധാരാ മാധ്യമങ്ങളുടെ പ്രവര്‍ത്തനത്തെ സര്‍ക്കാര്‍ സ്വാധീനിച്ചു. ഈ സമയത്താണ് പകരമായി സമൂഹമാധ്യമങ്ങള്‍ ഉയര്‍ന്നുവന്നതെന്നും സിബല്‍ ചൂണ്ടിക്കാട്ടി.


ആദ്യം അവര്‍ മാധ്യമങ്ങളെ പിടിച്ചെടുത്തു. പിന്നീട് മറ്റ് സ്ഥാപനങ്ങളെയും നിയന്ത്രണത്തിലാക്കി. ഇനിയും പിടിച്ചെടുക്കാന്‍ കഴിയാത്ത ഒരു സ്ഥാപനമുണ്ട്, അതാണ് ഇന്ത്യയുടെ സുപ്രിംകോടതി. അതിനും ശ്രമിക്കുന്നുണ്ട്. എന്നാല്‍ അതിന് കഴിയില്ലെന്ന് എനിക്ക് പൂര്‍ണ വിശ്വാസമുണ്ട്' -സിബല്‍ പറഞ്ഞു. വോട്ടര്‍പട്ടികയെയും സര്‍ക്കാര്‍ ലക്ഷ്യമിടുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.




വിവിധ ഭരണഘടനാ സ്ഥാപനങ്ങളെ നിയന്ത്രണത്തിലാക്കാനുള്ള നയമാണ് 2014 മുതല്‍ സര്‍ക്കാര്‍ പിന്തുടരുന്നതെന്ന് സിബല്‍ ആരോപിച്ചു. ആദ്യം മാധ്യമങ്ങളെയാണ് സര്‍ക്കാര്‍ നിയന്ത്രണത്തിലാക്കിയത്. തുടര്‍ന്ന് സര്‍വകലാശാലകള്‍, ഗവര്‍ണര്‍മാര്‍ ഉള്‍പ്പെടെയുള്ള മറ്റ് സ്ഥാപനങ്ങളിലേക്കും ഈ നീക്കം വ്യാപിച്ചു. ജനം നേരിടുന്ന പ്രശ്‌നങ്ങള്‍ പുറത്തറിയുന്നത് തടയാന്‍ മുഖ്യധാരാ മാധ്യമങ്ങളുടെ പ്രവര്‍ത്തനത്തെ സര്‍ക്കാര്‍ സ്വാധീനിച്ചു. ഈ സമയത്താണ് പകരമായി സമൂഹമാധ്യമങ്ങള്‍ ഉയര്‍ന്നുവന്നതെന്നും സിബല്‍ ചൂണ്ടിക്കാട്ടി."
 



ഡല്‍ഹിയില്‍ പ്രതിഷേധങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളെയും പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്തതിനെയും സിബല്‍ വിമര്‍ശിച്ചു. സമാധാനപരമായി പ്രതിഷേധിക്കാനുള്ള അവകാശം ഭരണഘടന ഉറപ്പുനല്‍കുന്ന മൗലികാവകാശമാണെന്നും മതിയായ കാരണങ്ങളില്ലാതെ അത് നിയന്ത്രിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. നിരോധനാജ്ഞാ ഉത്തരവുകള്‍ പുറപ്പെടുവിച്ചതിന്റെ ആവശ്യകതയും അദ്ദേഹം ചോദ്യം ചെയ്തു. ഇതിനെതിരായ ഹരജികള്‍ സുപ്രിംകോടതിയില്‍ ചര്‍ച്ചചെയ്യുമെന്നും സിബല്‍ വ്യക്തമാക്കി.

Post a Comment

0 Comments