പുതുപ്പാടി:ദേശീയ സ്വർണ്ണ മെഡൽ ജേതാവ് , സംസ്ഥാന സ്പോർട്സ് കൗൺസിൽ അംഗം, കായിക അധ്യാപകൻ, മികച്ച സ്പോർട്സ് സംഘാടകൻ എന്നീ നിലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച് നാടിന്റെ യശസ് ഉയർത്തി സ്പോർട്സിനായി ജീവിതം സമർപ്പിച്ച പുതുപ്പാടിയുടെ കായിക ഇതിഹാസം ടി.എം അബ്ദുറഹ്മാന്റെ പ്രഥമ അനുസ്മരണ സമ്മേളനം കാർഷിക മന്ത്രി ടി. സിദ്ദിഖ് ഉദ്ഘാടനം ചെയ്തു.
പുതുപ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റും,സംഘാടകസമിതി ചെയർമാനുമായ ബിജു താന്നിക്കാക്കുഴി അധ്യക്ഷനായി. തിരുവമ്പാടി നിയോജകമണ് സി .കെ കാസിം എം.എൽ.എ അനുസ്മരണ പ്രഭാഷണംനടത്തി.നജീബ്കാന്തപുരം എം.എൽ.എ, മുൻ എം.എൽ.എ ലിന്റോ ജോസഫ് പുതുപ്പാടിയിലെ മികച്ച അത് ലറ്റുകൾക്ക് ടി.എം അബ്ദുറഹിമാന്റെ ഓർമ്മയ്ക്കായി ഏർപ്പെടുത്തിയ കായിക അവാർഡ് പുതുപ്പാടി ഗവൺമെന്റ് ഹൈസ്കൂളിലെ ദിയ ഫാത്തിമ. ഈങ്ങാപ്പുഴ എം.ജി.എം ഹയർസെക്കൻഡറി സ്കൂളിലെ ഡോണ എലിസബത്ത് സെബാസ്റ്റ്യൻ എന്നീ കായിക താരങ്ങൾക്ക് വിതരണം നടത്തി . സംഘാടക സമിതി കൺവീനർ ബിജു വാച്ചാലിൽ , പുതുപ്പാടി സ്പോർട്സ് അക്കാദമി പ്രസിഡൻ്റ്, ടിഎം അബ്ദുറഹിമാന്റെ മകനുമായ അഡ്വ. ഷമീം അബ്ദുറഹിമാൻ,കെ .സി വേലായുധൻ , സി.എ മുഹമ്മദ് , അബ്ദുറഹിമാൻ മേലേടത്ത് , വി.കെ ഹുസൈൻ കുട്ടി , ശ്രീജിത്ത് എലോക്കര, വി കെ തങ്കച്ചൻ , ടി കെ അഷറഫ് , ഹുമയൂൺ കബീർ , ഒതയോത്ത് അഷറഫ് , എം എ ജലീൽ , ഈസകൊയ , പി.എം.എ റഷീദ്, എ.കെ. മുഹമ്മദ് അഷറഫ്, സജി ജോൺ , സിനി മോൾ , ഇ. ശ്യാം കുമാർ , കെ എ ഐസക് , ഷംനാദ് പുതുപ്പാടി, പി.കെ. സുകുമാരൻ, കവിയത്രി പി.കെ. ഷംസിന സംബന്ധിച്ചു
0 Comments