ചെയ്യാൻ ഇനി ചിലവേറും. വിസ സ്റ്റാമ്പ് ചെയ്യാൻ ആവശ്യമായ സ്ക്‌കിൽ ടെസ്റ്റ് ഫീസ് വർധിപ്പിച്ചതോടെ ഇനി അതിന് മാത്രമായി ഇരട്ടിയോളം തുക ഫീസ് നൽകണം. പുതിയ ഫീസ് വർധനവ് ഇന്ന് മുതൽ നിലവിൽ വന്നു
സഊദിയിലേക്കുള്ള ഹൗസ് ഡ്രൈവർമാർ ഉൾപ്പെടെയുള്ള മുഴുവൻ തൊഴിൽ വിസകളും സ്റ്റാമ്പ് ചെയ്യാൻ നിലവിൽ സ്‌കിൽ ടെസ്റ്റ് വെരിഫിക്കേഷൻ നിർബന്ധമാണ്. ഈ ടെസ്റ്റ് പാസാകുന്നവർക്ക് മാത്രമാണ് വിസ സ്റ്റാമ്പിങ് നടപടികൾ പൂർത്തീകരിക്കാനാകൂ. സ്കിൽ ടെസ്റ്റിൽ പങ്കെടുക്കാൻ നിശ്ചിത ഫീസ് അടച്ച് സെന്റർ തിരഞ്ഞെടുത്ത് സമയവും തിയ്യതിയും കൺഫോം ചെയ്യേണ്ടതുണ്ട്.
ഇതുവരെ ഇതിനായി ഏകദേശം അയ്യായിരം രൂപയായിരുന്നു ഫീസ് നൽകേണ്ടിയിരുന്നത്. എന്നാൽ, പുതിയ അപ്ഡേറ്റ് പ്രകാരം ഇത് കുത്തനെ ഉയർന്നതോടെ ഇരട്ടിയോളം തുക ഇതിനായി മാത്രം നീക്കിവെക്കേണ്ടി വരും. മറ്റു ചാർജുകളും കൂടി ഉൾപ്പെടുമ്പോൾ സ്കിൽ ടെസ്റ്റ് അപ്പോയിന്റ്റ്മെന്റ് എടുക്കാൻ മാത്രം പന്ത്രണ്ടായിരത്തോളം രൂപ ചിലവ് വരുമെന്ന് മുംബൈ കേന്ദ്രമായുള്ള ട്രാവൽസ് ഏജൻസികൾ അറിയിച്ചു.
0 Comments