LATEST

6/recent/ticker-posts

*എ പി അബൂബക്കർ മുസ്ലിയാരുടെ പരാമർശം വിവാദമാക്കിയതിന് പിന്നിൽ ഗൂഢലക്ഷ്യം : സിപിഎ ലത്തീഫ്*

കാന്തപുരം എ പി അബൂബക്കർ മുസ്ലിയാരുടെ   പ്രസ്താവന വിവാദമാക്കിയതിന് പിന്നിൽ ഗൂഢലക്ഷ്യമാണെന്ന് എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് സിപിഎ ലത്തീഫ്. പ്രസ്താവനയുടെ മറപിടിച്ച്  മുസ്ലിം സമുദായത്തിനെതിരെ  നടത്തിവരുന്ന  വിദ്വേഷ പ്രചാരണങ്ങൾ അസഹിഷ്ണുതയിൽ നിന്നാണ് ഉണ്ടാകുന്നത്. പാലത്തായിയിൽ  ബാലികയെ പീഡിപ്പിച്ചതിന്  ജീവപര്യന്തം തടവിനു ശിക്ഷിക്കപ്പെട്ട ബിജെപി നേതാവിന് ജാമ്യം ലഭിച്ച സാഹചര്യവും ഓണം വാരാഘോഷം, കേരള സർവകലാശാല സ്പോർട്സ് മീറ്റ്  ഉൾപ്പെടെയുള്ള സർക്കാർ പരിപാടികളിൽ വന്ദേമാതരം മുഴുവനായി ആലപിച്ചത് തുടങ്ങിയ വിഷയങ്ങൾ ജനങ്ങൾക്കിടയിൽ ചർച്ച ചെയ്യപ്പെടാതിരിക്കാൻ വേണ്ടിയാണ്  ഇത്തരം വിവാദങ്ങൾ ഉണ്ടാക്കുന്നത്.
 രാജ്യത്തെ ഓരോ മതവിഭാഗങ്ങൾക്കും  അവരവരുടെ വിശ്വാസം മുറുകെപ്പിടിക്കാനും ആശയ പ്രചാരണം നടത്താനും സ്വാതന്ത്ര്യമുണ്ട്. ഒരു മത നേതാവ് സ്വന്തം സംഘടന വേദിയിൽ  സംസാരിച്ചതിനെ വിവാദമാക്കുന്നതിന് പിന്നിൽ നിക്ഷിപ്ത താല്പര്യമാണുള്ളത്. വെള്ളാപ്പള്ളി നടേശൻ ഉൾപ്പെടെയുള്ളവർ ഇതര സാമൂഹ്യ വിഭാഗങ്ങൾക്കെതിരെ നിരന്തരം വിദ്വേഷ പ്രചാരണങ്ങൾ നടത്തുമ്പോൾ  മൗനം പാലിക്കുന്നവരാണ്  ഒരു മത നേതാവിന്റെ അഭിപ്രായത്തിൽ കടിച്ചു തൂങ്ങി  വെറുപ്പ് പ്രചരിപ്പിക്കുന്നത് ഇരട്ടത്താപ്പാണെന്നും അദ്ദേഹം പറഞ്ഞു.                                                                                                                                                                                                                                                                                                                        - 

Post a Comment

0 Comments