LATEST

6/recent/ticker-posts

അവതാരക പറഞ്ഞത് പുരുഷ മേധാവിത്വത്തിനെതിരേ, കേസെടുക്കാനാവില്ല; പരാതിക്കാരന് കണ്ണപുരം പോലീസിന്റെ മറുപടി

അവതാരകയുടേത് പുരുഷ മേധാവിത്വത്തിനെതിരെയുള്ള പൊതുവായ പരാമർശം മാത്രമാണെന്ന്....




ബിഗ് ടിവി അവതാരകയെ സംരക്ഷണമൊരുക്കി കണ്ണവവം പൊലിസ് മറുപടി വിവാദത്തിൽ.ചാനല്‍ ചര്‍ച്ചയില്‍ നടത്തിയ വിദ്വേഷ പരാമര്‍ശത്തില്‍ കേസെടുക്കാനാവില്ലെന്ന് മറുപടിയാണ്  കണ്ണപുരം പോലീസ് നൽകിയത്. കണ്ണൂര്‍ ജില്ലയിലെ കണ്ണവം സ്വദേശിയായ സെയ്ദ് ത്വല്‍ഹത്ത് പികെ നല്‍കിയ പരാതിയിലാണ് അവതാരകക്ക് കവചമൊരുക്കി പൊലിസ് മറുപടി.



ത്വല്‍ഹത്ത് എഡിജിപിക്ക് നല്‍കിയ പരാതി തുടര്‍ നടപടികള്‍ക്കായി കണ്ണപുരം പോലീസ് സ്‌റ്റേഷനിലേക്ക് കൈമാറുകയായിരുന്നു. ഈ പരാതിയില്‍ കഴമ്പില്ലാത്തതിനാല്‍ കേസെടുക്കാനാവില്ലെന്ന് കാട്ടി കണ്ണപുരം സ്റ്റേഷന്‍ ഹൗസ് ഓഫീസറാണ് പരാതിക്കാരന രേഖാമൂലം മറുപടി നല്‍കിയത്.


ആണൊരുത്തന്മാര്‍ കഞ്ചാവ് വെച്ചാലും, എം.ഡി.എം.എ കേസിലകത്തായാലും, അന്യന്റെ പെണ്ണ് പിടിച്ചാലും അത് കിത്താബിലെ സുന്നത്ത് എന്ന് കരുതുന്ന മതാചാര്യന്മാര്‍…’ എന്നിങ്ങനെ പറഞ്ഞ കാര്യങ്ങളാണ് പരാതിക്കടിസ്ഥാനം. എന്നാല്‍, പ്രസ്തുത ചാനല്‍ ചര്‍ച്ച പരിശോധിച്ചതില്‍ ചര്‍ച്ചയില്‍ പങ്കെടുത്ത അവതാരകയോ മറ്റുള്ളവരോ ഏതെങ്കിലും ഒരു പ്രത്യേക മതവിശ്വാസത്തെയോ, മതപണ്ഡിതന്മാരെയോ അപകീര്‍ത്തിപ്പെടുത്തുന്ന തരത്തിലോ, മതസ്പര്‍ദ്ദ ഉണ്ടാക്കുന്ന തരത്തിലോ പറഞ്ഞതല്ല എന്നും ചര്‍ച്ചക്ക് ആധാരമായ സ്ത്രീ സ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട വിഷയത്തില്‍ ഈ കാലഘട്ടത്തില്‍ സ്ത്രീകള്‍ക്ക് തുല്യ നീതി നല്‍കുന്നതിനു പകരം സ്ത്രീകളുടെ അവകാശങ്ങള്‍ നിഷേധിക്കുന്നവര്‍ക്ക് എതിരെയുള്ള അഭിപ്രായപ്രകടനം മാത്രമാണെന്ന് മനസ്സിലാക്കാവുന്നതാണെന്നും എസ്എച്ച്ഒ നല്‍കിയ മറുപടിയില്‍ പറയുന്നു




വിവാദ പരാമർശം, പുരുഷമേധാവിത്വത്തിനെതിരെ ഒരു സ്ത്രീയെന്ന രീതിയിൽ അവരുടെ അഭിപ്രായസ്വാതന്ത്ര്യമായി ചർച്ചയിൽ ഉപയോഗിച്ച വാക്കുകളാണെന്നു ബോധ്യപ്പെട്ടിട്ടുള്ളതാണെന്നും ആയത് മത വികാരത്തെ വ്രണപ്പെടുത്തുകയോ മതസ്വാതന്ത്ര്യത്തിൽ കൈകടത്തുകയോ ചെയ്തിട്ടില്ലാത്തതാണെന്നതിനാൽ നടപടി സ്വീകരിക്കാനാവില്ലെന്നുമാണ് വിശദീകരണം.





Post a Comment

0 Comments