തൃശൂർ: തൃശൂരിൽ യുവതിയെ പെരുവഴിയിലാക്കി ആൺസുഹൃത്ത് മുങ്ങിയതോടെ നഗരമധ്യത്തിൽ മദ്യലഹരിയിൽ 21കാരിയുടെ പരാക്രമം.തൃശൂർ നഗരത്തിൽ മദ്യലഹരിയിൽ കാറുകൾ തടഞ്ഞ തൃശൂർ ചാഴൂർ സ്വദേശി റഹ്മത്ത് (21) ആണ് അറസ്റ്റിലായത്. യുവതിയുടെ ആക്രമണത്തിൽ പൊലീസ് ഉദ്യോഗസ്ഥയ്ക്ക് പരിക്കേറ്റു.
ഇന്നലെ അർധരാത്രിയിലാണ് സംഭവം. മദ്യലഹരിയിലായിരുന്ന റഹ്മത്ത് നടുറോഡിൽ വാഹനങ്ങൾ തടഞ്ഞ് പണം ആവശ്യപ്പെടുകയായിരുന്നു. പൊലീസ് എത്തി ഇവരെ കസ്റ്റഡിയിലെടുത്ത് വൈദ്യപരിശോധനയ്ക്കായി കൊണ്ടുപോകുന്നതിനിടെയാണ് ഉദ്യോഗസ്ഥയ്ക്ക് നേരെ ആക്രമണം ഉണ്ടായത്. എഎസ്ഐ കലയെ യുവതി കടിച്ചു പരിക്കേൽപ്പിച്ചു.
പ്ലസ്-ടു വരെ പഠിച്ചിട്ടുള്ള റഹ്മത്ത് ആൺ സുഹൃത്തിനൊപ്പമാണ് വന്നത്. എന്നാൽ യുവതിയെ പെരുവഴിയിലാക്കി ആൺസുഹൃത്ത് രക്ഷപ്പെട്ടു. സംഭവത്തിൽ ഈസ്റ്റ് പൊലീസ് കേസെടുത്തു.
0 Comments