LATEST

6/recent/ticker-posts

വൈകിയെത്തിയതിന് വീട്ടുകാർ ശകാരിച്ചു; ജീവനൊടുക്കി 13കാരി

വീട്ടിൽ വൈകിയെത്തിയതിന് കുടുംബാംഗങ്ങൾ ശകാരിച്ചതിന് പിന്നാലെ  ജീവനൊടുക്കി13 വയസ്സുകാരി.ഷഹ്ദാരയിലെ കൃഷ്ണ നഗറിലെ വീട്ടിലാണ് സംഭവം.മുറിയിലേക്ക് പോയ പെൺകുട്ടി ഏറെനേരം കഴിഞ്ഞിട്ടും വാതിൽ തുറക്കാത്തതിനെ തുടർന്ന് സംശയം തോന്നിയ സഹോദരി പെൺകുട്ടിയെ അവശ നിലയിൽ കണ്ടെത്തുകയായിരുന്നു. തുടർന്ന് പെൺകുട്ടിയെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല."



പെൺകുട്ടി വീട്ടിൽ വൈകിയെത്തിയതിനെ തുടർന്ന് കുടുംബാംഗങ്ങൾ ശകാരിച്ചിരുന്നു. പിന്നാലെ സഹോദരി പെൺകുട്ടിയെ മുറിയിൽ തൂങ്ങിയ നിലയിൽ കണ്ടെത്തുകയായിരുന്നു. തുടർന്ന് വീട്ടുകാർ ബഹളംവെച്ച് സഹായം തേടുകയും പെൺകുട്ടിയെ താഴെയിറക്കി ആശുപത്രിയിലെത്തിക്കുകയും ചെയ്തു."







പൊലീസ് കൺട്രോൾ റൂമിലേക്ക് വിവരം ലഭിച്ചതിനെ തുടർന്ന് പൊലീസ് സ്ഥലത്തെത്തി. പെൺകുട്ടിയുടെ സഹോദരിയോടൊപ്പം ജോലി ചെയ്യുന്ന അയൽവാസിയുടെ മൊഴിയും പൊലീസ് രേഖപ്പെടുത്തി. രാത്രി 9.30ഓടെ സഹോദരി പെൺകുട്ടിയെ ഫോണിൽ പലതവണ വിളിച്ചെങ്കിലും പ്രതികരണമുണ്ടായില്ല. തുടർന്ന് വീട്ടിലെത്തിയപ്പോൾ വാതിൽ തുറക്കാത്തതിനാൽ വാതിൽ തകർത്ത് അകത്ത് കയറിയെന്നും സഹോദരി പെൺകുട്ടിയെ തൂങ്ങിയ നിലയിൽ കണ്ടെത്തിയെന്നും അയൽവാസി പറഞ്ഞു. 
 
 
 

Post a Comment

0 Comments