സോഷ്യൽ മീഡിയകളിൽ ഉയർന്നത് രൂക്ഷമായ ഭാഷയിലുള്ള വിമർശനങ്ങൾ
കാലടി:ഞങ്ങള്‍ നിങ്ങളെപ്പോലെ നക്കാപ്പിച്ചക്ക് ജീവിക്കുന്നവരല്ല....എസ്‌എഫ്‌ഐ പ്രവർത്തകർക്ക് എതിരായ പൊലീസ് ഉദ്യോഗസ്ഥയുടെ പരാമർശമാണ് വലിയ വിവാദത്തിൽ കലാശിച്ചത്.
കാലടി സംസ്‌കൃത സര്‍വകലാശാലയില്‍ പഠിപ്പിക്കാൻ അധ്യാപകരില്ല, കുടിവെള്ളം മലിനമാകുന്നു, ഗ്രാന്റുകള്‍ അനുവദിക്കുന്നതില്‍ കാലതാമസം തുടങ്ങിയ വിഷയങ്ങള്‍ ഉയർത്തി 25 ദിവസമായി സർവകലാശാലക്കുള്ളില്‍ എസ്‌എഫ്‌ഐ സമരത്തിലാണ്. ഇന്നലെ വിദ്യാർഥികളും വിസിയും നേർക്കുനേർ വന്നതോടെയാണ് സർവകലാശാലയില്‍ സംഘർഷാവസ്ഥ രൂപപ്പെട്ടത്. സിൻഡിക്കേറ്റ് യോഗം നടക്കുന്നതിനിടെ ഉണ്ടായ വാക്കുതർക്കം കയ്യാങ്കളിയിലെത്തി. വിദ്യാർഥികളുടെ ആവശ്യങ്ങള്‍ കേള്‍ക്കാൻ പോലും വിസി സിസ തോമസ് തയ്യാറാകുന്നില്ലെന്ന് എസ്‌എഫ്‌ഐ ആരോപിച്ചു.
ഇതിനിടെ ഡ്രാമ വിഭാഗത്തിലെ കുട്ടികള്‍ ലൈറ്റുകള്‍ പ്രവർത്തിക്കുന്നില്ലെന്നതിന്റെ പ്രതിഷേധ സൂചകമായി ഉപകരണങ്ങളില്‍ റീത്ത് വെച്ചു. ഇതിന് പിന്നാലെ എസ്‌എഫ്‌ഐ വിസിക്ക് റീത്ത് വെച്ചെന്ന പ്രചാരണമുണ്ടായി. അതേസമയം പ്രശ്‌നങ്ങള്‍ കേള്‍ക്കാൻ തയ്യാറാണെന്നും എന്നാല്‍ തന്റെ ജോലി ചെയ്യാൻ പോലും പ്രതിഷേധക്കാർ അനുവദിക്കുന്നില്ലെന്നുമാണ് താത്കാലിക വിസി സിസ തോമസ് പറയുന്നത്. വിസിക്ക് റീത്ത് വെച്ചെന്ന പ്രചാരണം എസ്‌എഫ്‌ഐ തള്ളി.
0 Comments