LATEST

6/recent/ticker-posts

അബൂദബിയില്‍ പാര്‍ക്കുകളും വിനോദ സഞ്ചാര കേന്ദ്രങ്ങളും അടച്ചു

അബൂദബി :അബൂദബി സിറ്റി മുനിസിപ്പാലിറ്റിയിലെ എല്ലാ പാര്‍ക്കുകളും വിനോദസഞ്ചാര കേന്ദ്രങ്ങളും അടച്ചു. അഫിലിയേറ്റഡ് ബീച്ചുകളും താല്‍ക്കാലികമായി അടക്കാന്‍ തീരുമാനം,എമിറേറ്റില്‍ കനത്ത മഴയ്ക്ക് സാധ്യത കണക്കിലെടുത്ത് ജാഗ്രതയുടെ ഭാഗമായാണ് അബൂദബി സിറ്റി മുനിസിപ്പാലിറ്റിയിലെ എല്ലാ പാര്‍ക്കുകളും വിനോദസഞ്ചാര കേന്ദ്രങ്ങളും അടച്ചത് 


പൊതുജനങ്ങളുടെ സുരക്ഷ കണക്കിലെടുത്താണ് നടപടിയെന്ന് മുനിസിപ്പാലിറ്റി അറിയിച്ചു. പ്രതികൂല കാലാവസ്ഥ കണക്കിലെടുത്ത് രാജ്യത്ത് സിവില്‍ ഡിഫന്‍സും ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.



മഴയും മാറിക്കൊണ്ടിരിക്കുന്ന കാലാവസ്ഥയും കണക്കിലെടുത്ത് ജാഗ്രത പാലിക്കണമെന്നും വാദികളും വെള്ളക്കെട്ടുകളും ഉണ്ടാകാന്‍ സാധ്യതയുള്ള പ്രദേശങ്ങളില്‍ നിന്ന് മാറിനില്‍ക്കണമെന്നും സിവില്‍ ഡിഫന്‍സ് മുന്നറിയിപ്പ് നല്‍കി.

Post a Comment

0 Comments