LATEST

6/recent/ticker-posts

ഇന്ത്യയില്‍ മുസ്ലിംകള്‍ വേണ്ടെന്ന് ചിന്തിക്കുന്നവര്‍ ഹിന്ദുവല്ല: മോഹന്‍ ഭഗവത്

ന്യൂയോര്‍ക്ക്:ഇന്ത്യയില്‍ മുസ്ലിങ്ങള്‍ ഉണ്ടാകരുത് എന്ന് ഏതെങ്കിലും ഹിന്ദു ചിന്തിക്കുന്നുവെങ്കില്‍, അയാള്‍ ഒരു ഹിന്ദുവായിരിക്കില്ല’ എന്നും, മനുഷ്യര്‍ തമ്മില്‍ യാതൊരു വ്യത്യാസവുമില്ലെന്നും വിവിധ മതമാര്‍ഗ്ഗങ്ങള്‍ ഒരേ ലക്ഷ്യത്തിലേക്കാണ് നയിക്കുന്നതെന്നും വ്യക്തമാക്കി ആര്‍.എസ്.എസ് മേധാവി മോഹന്‍ ഭഗവത്. . ന്യൂയോര്‍ക്കില്‍ സംഘടിപ്പിച്ച ‘വണ്‍ വേള്‍ഡ് വണ്‍ ഹ്യുമാനിറ്റി’ (ഏക ലോകം ഏക മാനവികത) സമ്മേളനത്തില്‍ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.




സാമൂഹിക വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം ചൂണ്ടിക്കാണിച്ച അദ്ദേഹം, ‘മാനവികതയുടെ ഐക്യമാണ്’ ഭാരതത്തിന്റെ പരമ്പരാഗത ചിന്തയെന്നും കൂട്ടിച്ചേര്‍ത്തു. ‘ഭാരതത്തില്‍ മുസ്ലിങ്ങള്‍ ഉണ്ടാകരുത് എന്ന് ഏതെങ്കിലും ഹിന്ദു ചിന്തിച്ചാല്‍ അയാള്‍ ഹിന്ദുവല്ലാതെയാകും. സ്വയം ഹിന്ദുവെന്ന് വിളിക്കാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍, എല്ലാ മാര്‍ഗ്ഗങ്ങളും ഒരേ ലക്ഷ്യത്തിലേക്കാണ് നയിക്കുന്നതെന്നും ഓരോ മനുഷ്യനും ആത്മാഭിമാനമുണ്ടെന്നും നിങ്ങള്‍ വിശ്വസിക്കണം. മനുഷ്യര്‍ തമ്മില്‍ വേര്‍തിരിവുകളൊന്നുമില്ല,’ അദ്ദേഹം പറഞ്ഞു. ഹിന്ദുത്വത്തെക്കുറിച്ച് ചോദിച്ച ഒരു കൂട്ടം മുസ്ലിങ്ങളുമായി മുന്‍പ് നടത്തിയ സംഭാഷണം ഓര്‍മ്മപ്പെടുത്തിക്കൊണ്ടായിരുന്നു ആര്‍.എസ്.എസ് മേധാവിയുടെ പരാമര്‍ശം.



രാഷ്ട്രീയം ഇന്ന് സ്വാര്‍ത്ഥതയുടെ കളിയായി മാറിയിരിക്കുകയാണെന്ന് മോഹന്‍ ഭഗവത് വിമര്‍ശിച്ചു. ‘സംഘത്തില്‍ ഞങ്ങള്‍ നല്‍കുക മാത്രമേ ചെയ്യുന്നുള്ളൂ, തിരിച്ച് ഒന്നും ആഗ്രഹിക്കുന്നില്ല’ എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ‘സ്വാര്‍ത്ഥലാഭങ്ങള്‍ക്കായി പ്രസ്ഥാനത്തിലേക്ക് വരരുതെന്ന് ഞാന്‍ മറ്റുള്ളവരോട് വെറുതെ പറയുകയല്ല. സംഘത്തില്‍ ഞങ്ങള്‍ നല്‍കുക മാത്രമേ ചെയ്യുന്നുള്ളൂ; തിരിച്ച് ഒന്നും ആഗ്രഹിക്കുന്നില്ല. അതുകൊണ്ടാണ് പ്രചാരണ കാര്യങ്ങളില്‍ ഞങ്ങള്‍ ഏറെ പിന്നിലായിരിക്കുന്നത്… ഇന്നത്തെ രാഷ്ട്രീയം, പ്രത്യേകിച്ച് ജനാധിപത്യത്തില്‍, പൊതുജന അഭിപ്രായത്തെ ആശ്രയിച്ചാണ് നിലനില്‍ക്കുന്നത്. ശക്തമായ പൊതുജന അഭിപ്രായമുണ്ടെങ്കില്‍ ഒരു രാഷ്ട്രീയക്കാരനും അതിനെതിരെ പോകാന്‍ ധൈര്യപ്പെടില്ല. അതിനാല്‍, ഒരു പൊതു നിശ്ചയമെടുത്ത് പ്രാദേശിക തലത്തില്‍ നിന്ന് തന്നെ ഇത്തരം സമൂഹങ്ങളില്‍ പ്രവര്‍ത്തനം ആരംഭിക്കേണ്ടതുണ്ട്,’ അദ്ദേഹം വ്യക്തമാക്കി.

Post a Comment

0 Comments