LATEST

6/recent/ticker-posts

രാഹുലിനെയും പ്രിയങ്കയെയും വലിച്ചിഴച്ച് പൊലീസ്; സമരക്കാരെ കയ്യേറ്റം ചെയ്തത് നെയിം ബോർഡില്ലാത്ത പൊലീസുകാർ

പ്രധാനമന്ത്രിയുടെ വസതിയിലേക്കു കോൺഗ്രസ് നടത്തിയ പ്രതിഷേധ മാർച്ചിനെ തുടർന്ന് രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും അടക്കമുള്ള നേതാക്കൾക്കെതിരെ യൂണിഫോമിൽ നെയിംബോർഡ് വയ്ക്കാത്ത പൊലീസുകാരും മഫ്ടിയിലുള്ള ഉദ്യോഗസ്ഥരുംഡൽഹി പൊലീസും ന‌‌ടത്തിയത് കടുത്ത ബലപ്രയോഗം.  രാഹുലും പ്രിയങ്കയും അടക്കമുള്ള നേതാക്കളെ റോഡിലൂടെ വലിച്ചിഴച്ചാണ് കസ്റ്റഡിയിലെടുത്തത്. എംപിമാരായ കെ.സി.വേണുഗോപാൽ, ഹൈബി ഈഡൻ, ഡീൻ കുര്യാക്കോസ് തുടങ്ങിയവരും അറസ്റ്റിലായി. ഹൈബി ഈഡനെ നിലത്തിട്ടു വലിച്ചിഴച്ചാണ് പൊലീസ് വാഹനത്തിലേക്കു കയറ്റിയത്. മുതിർന്ന നേതാക്കൾ അടക്കമുള്ളവർക്കെതിരെ ബലപ്രയോഗം നടത്തിയതോടെ പ്രതിഷേധം ശക്തമായി. അതേസമയം, സമരം തുടരുമെന്ന നിലപാടിലാണ് കോൺഗ്രസ്."









സിജെപി നടത്തിയ പാർലമെന്റ് മാർച്ചിൽ പൊലീസ് നടത്തിയ ലാത്തിച്ചാർജിൽ പ്രതിഷേധിച്ച് പ്രധാനമന്ത്രി, ആഭ്യന്തര മന്ത്രി എന്നിവരുടെ രാജി ആവശ്യപ്പെട്ടു കോൺഗ്രസ് നടത്തുന്ന പ്രതിഷേധ സമരം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വസതിക്കു മുന്നിലേക്കു മാറിയതിനെ തുടർന്നാണ് സമരക്കാർക്കു നേരേ പൊലീസ് ബലപ്രയോഗം നടത്തിയത്. രാത്രിയിലും സമരം തുടരാൻ കോൺഗ്രസ് തീരുമാനിച്ചപ്പോഴാണ് പൊലീസ് നേതാക്കളെ സ്ഥലത്തുനിന്നു മാറ്റാൻ ശ്രമം ആരംഭിച്ചത്."
 
 

Post a Comment

0 Comments