ബോംബെ: മുഖ്യമന്ത്രിയുടെയോ , പ്രധാനമന്ത്രിയുടെയോ സേവകരല്ല.ജനങ്ങളുടെ സേവകരാണ് പൊലീസ്. കേന്ദ്രസർക്കാരിന്റെ തീരുമാനങ്ങള്‍ക്കെതിരെ പ്രതിഷേധിക്കാൻ പൗരന് അവകാശമില്ലേയെന്നും കോടതി ചോദ്യം ഉന്നയിച്ചു. കേന്ദ്രസർക്കാരിനെതിരായ പ്രതിഷേധങ്ങളുടെ പേരില്‍ കേസെടുക്കുന്നതിനെ വിമർശിച്ച ബോംബെ ഹൈക്കോടതിയുടെതാണ് രൂക്ഷവിമർശനം. എസ്ഡിപിഐ നേതാവ് നല്‍കിയ ഹർജിയിലാണ് കോടതി വിമർശനം ഉന്നയിച്ചത്.
കേന്ദ്രസർക്കാർ മൂർദാബാദ്, അമിത് ഷാ മൂർദാബാദ് എന്ന് വിളിച്ചാല്‍ കേസെടുക്കാൻ ആകില്ല. മുദ്രാവാക്യം വിളിച്ചതിന്റെ പേരില്‍ നാടുകടത്തല്‍ നടപടി എങ്ങനെ സ്വീകരിക്കാൻ കഴിഞ്ഞു?.കേന്ദ്രസർക്കാരിന്റെ തീരുമാനങ്ങള്‍ക്കെതിരെ പ്രതിഷേധിക്കാൻ പൗരന് അവകാശമില്ലേ ?. നിരവധി ചോദ്യപേപ്പറുകള്‍ ചോരുന്നു, പ്രതിഷേധിക്കുന്നവർക്ക് നേരെ കേസുകള്‍ ചുമത്തുന്നു. ഇതെന്താണ്? പൗരന് പ്രതിഷേധിക്കാൻ അവകാശമില്ലേയെന്നും ബോംബെ ഹൈക്കോടതി വിമർശിച്ചു. ജസ്റ്റിസ് മാധവ് ജാംദാർ അധ്യക്ഷനായ ബെഞ്ചാണ് വിമർശനമുന്നയിച്ചത്
0 Comments