തിരുവനന്തപുരം: ആന്റി-വെനം കണ്ടുപിടിക്കാത്ത, കൊടിയ വിഷമുള്ള സംഘപരിവാറുകാരനാണ് അയാളെന്ന് തിരഞ്ഞെടുപ്പ് കമ്മീഷണര്‍ നിയമനത്തിനെതിരേ മുന്‍ സബ് ജഡ്ജ് എസ് സുദീപ് .
തിരഞ്ഞെടുപ്പ് കമ്മീഷണറായി ശേഷാദ്രിനാഥിനെ നിയമിക്കാനുള്ള തീരുമാനത്തിനെതിരേ വിമര്‍ശനവുമായാണ് മുന്‍ സബ് ജഡ്ജ് എസ് സുദീപ് രംഗത്ത് വന്നത്. ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് സുദീപിന്റെ വിമര്‍ശനം. ആന്റി-വെനം കണ്ടുപിടിക്കാത്ത, കൊടിയ വിഷമുള്ള സംഘപരിവാറുകാരനാണ് ശേഷാദ്രിനാഥന്‍ എന്നാണ് വിമര്‍ശനം. നേരത്തെയും ഇത്തരത്തിലുള്ള വിമര്‍ശനങ്ങള്‍ ഫേയ്‌സ്ബുക്കിലൂടെ പങ്കുവച്ചയാളാണ് സുധീപ്. 2021ല്‍ സമൂഹമാധ്യമങ്ങളില്‍ ന്യായാധിപന്മാര്‍ക്കു യോജിക്കാത്ത അഭിപ്രായ പ്രകടനം നടത്തിയെന്നു കാണിച്ചു ഇദ്ദേഹത്തിന് പിരിച്ചുവിടല്‍ നോട്ടീസ് ലഭിക്കുന്ന സാഹചര്യവുമുണ്ടായി.
ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം, ആന്റി-വെനം കണ്ടുപിടിക്കാത്ത, കൊടിയ വിഷമുള്ള സംഘപരിവാറുകാരനാണ് അയാള്‍.എനിക്കു നേരിട്ടറിയാവുന്ന കാര്യമാണ്.അയാള്‍ മാത്രമല്ല. അയാളുടെ സര്‍വീസിലെ പലരും അങ്ങനെ തന്നെയാണ്.അവരുടെ അതിശക്തമായ ഒരു ഉപജാപക/ മാഫിയാ സംഘം തന്നെയുണ്ട് സര്‍വീസില്‍. ടിയാന്മാരുടെ സംഘടനയെ ഏറെക്കാലമായി നിയന്ത്രിക്കുന്നതും അതേ സംഘം തന്നെയാണ്. വലതു സര്‍ക്കാര്‍ വന്നപ്പോള്‍ മാത്രമല്ല അധികാരത്തിന്റെ ഇടനാഴികള്‍ അവര്‍ക്കു പ്രാപ്യമായത്.മുന്‍ സര്‍ക്കാരിന്റെ കാലത്ത് ഉന്നത പദവിയിലെത്തി ഇന്നും അതേ പദവിയില്‍ വിരാജിക്കുന്ന മറ്റൊരു നാഥനും കൊടിയ സംഘ പരിവാറുകാരന്‍ തന്നെയാണ്. അയാളുടെ വലം കൈയാണ് പുതിയ പദവിയിലെത്തുന്ന ഉന്നതനും. ഇരുവരും മുന്‍പറഞ്ഞ മാഫിയയുടെ കുന്തമുനകളാണ്.
മുന്‍ സര്‍ക്കാരിന്റെ കാലത്തെ ആ നിയമനത്തെ വിമര്‍ശിച്ചവര്‍ക്കെല്ലാം തീവ്രവാദി പട്ടം കിട്ടിയതു മാത്രം മിച്ചം.ഇപ്പോഴും മറിച്ചൊന്നും സംഭവിക്കാന്‍ പോകുന്നില്ല.സംരക്ഷിക്കാന്‍ നാഥനുള്ള കളരികളില്‍ പറയറ്റുന്നവര്‍ക്കു ഭയക്കേണ്ടതില്ല.സംഘ ലേബല്‍ പരസ്യമായതില്‍ അയാള്‍ അത്യധികം ആഹ്ലാദിക്കുന്നുണ്ടാവും.അഞ്ചു വര്‍ഷത്തിനു ശേഷവും അടുത്ത ഉന്നത പദവി ഉറപ്പിക്കാനായതിന്റെ ആഹ്ലാദം. അതു കേന്ദ്രത്തിലാവാം, കേരളത്തിലുമാവാം.അയാള്‍ക്കു പിന്നാലെ ഇനിയുമെത്രയോ സംഘ പരിവാര്‍ വിഷങ്ങള്‍ എത്രയെത്ര ഉന്നത പദവികളിലേയ്ക്ക് എത്താനിരിക്കുന്നു
0 Comments