LATEST

6/recent/ticker-posts

ഹജ്ജ് അപേക്ഷാ തീയതി ജൂലൈ 24 വരെ നീട്ടി; നറുക്കെടുപ്പ് 30-ന്

കോഴിക്കോട്: ഹജ്ജ് 2027 തീർത്ഥാടനത്തിനുള്ള ഓൺലൈൻ അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി നീട്ടി.പുതുക്കിയ തീയതി പ്രകാരം 2026 ജൂലൈ 24-ന് പുലർച്ചെ 1.59 വരെ അപേക്ഷകൾ സമർപ്പിക്കാം. പാസ്‌പോർട്ട് യഥാസമയം ലഭിക്കാത്തതുമൂലം അപേക്ഷിക്കാൻ പ്രയാസപ്പെട്ടവർക്ക് സൗകര്യമൊരുക്കുന്നതിന്റെ ഭാഗമായാണ് തീയതി ദീർഘിപ്പിച്ചത്. ഇതിനുശേഷം അപേക്ഷാ തീയതി നീട്ടി നൽകില്ലെന്ന് കേരള സംസ്ഥാന ഹജ്ജ് കമ്മിറ്റി അസിസ്റ്റന്റ് സെക്രട്ടറി അറിയിച്ചു."






തീർത്ഥാടകരെ തെരഞ്ഞെടുക്കുന്നതിനുള്ള കമ്പ്യൂട്ടർ നറുക്കെടുപ്പ് (ഖുറ) ജൂലൈ 30-ന് രാവിലെ 11 മണിക്ക് മുംബൈ ഹജ്ജ് ഹൗസിൽ നടക്കും. പൊതുജനങ്ങൾക്ക് www.hajcommittee.gov.in എന്ന വെബ്സൈറ്റിലൂടെ നറുക്കെടുപ്പ് തത്സമയം കാണാം. തിരഞ്ഞെടുക്കപ്പെട്ടവരുടെയും വെയിറ്റിങ് ലിസ്റ്റിലുള്ളവരുടെയും വിവരങ്ങൾ വെബ്സൈറ്റിൽ ലഭ്യമാക്കും. അപേക്ഷകർക്ക് എസ്.എം.എസ് വഴിയും വിവരം ലഭിക്കും."

Post a Comment

0 Comments