LATEST

6/recent/ticker-posts

ദലിത് കുട്ടികള്‍ക്ക് മിഠായി കൈയില്‍ കൊടുക്കാതെ മേശപ്പുറത്ത് വിതറി വി മുരളീധരൻ എം.എൽ.എ; കടുത്ത വിമര്‍ശനം

കൊച്ചു കുട്ടികളുടെ കയ്യിൽ മിഠായി നൽകാൻ തയ്യാറാവാതിരുന്നതിന്റെ പേരാണ് അയിത്തം എന്ന് സോഷ്യൽ മീഡിയ 


തിരുവനന്തപുരം: ദലിത് കുട്ടികള്‍ക്ക് മിഠായി കൈയില്‍ കൊടുക്കാതെ മേശപ്പുറത്ത് വിതറി ബി.ജെ.പി എം.എൽ.എ വി മുരളീധരൻ.കട്ടേള ട്രൈബല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളിലെ കുട്ടികള്‍ ക്കാണ് മിഠായി ബെഞ്ചില്‍ കുടഞ്ഞിട്ടു കൊടുത്തത്. വി. മുരളീധരന്റെ നടപടിക്കെതിരെ മുന്‍ വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടിയും എ. എ. റഹീം എംപിയും രംഗത്ത്.മുരളീധരന്റേത് തരംതാണതും വിവേചനപരവുമായ നടപടിയാണെന്നും വി. ശിവന്‍കുട്ടി പറഞ്ഞു.


മുരളീധരന്റേത് തരംതാണതും വിവേചനപരവുമായ നടപടിയാണ്. വിദ്യാര്‍ഥികളെ അവഹേളിക്കാന്‍ ഒരു ജനപ്രതിനിധിക്ക് എങ്ങനെ സാധിക്കുന്നു? മേശപ്പുറത്തേക്ക് മിഠായി തട്ടിയിട്ട് എടുത്തു കഴിക്കാന്‍ ആവശ്യപ്പെട്ടത് മനുഷ്യത്വമില്ലായ്മ. ഇത്തരം പ്രവൃത്തികള്‍ പരിഷ്‌കൃത സമൂഹത്തിന് ചേര്‍ന്നതല്ല,’ വി. ശിവന്‍കുട്ടി പറഞ്ഞു.


വി. മുരളീധരൻ മാപ്പുപറയണമെന്ന് സംഭവത്തിൽ പ്രതികരിച്ച് എംപി എ.എ. റഹീം പറഞ്ഞു. 'നീട്ടിയ കൈകളിലേക്ക് ഒരു മിഠായി കൈമാറിയാൽ തകർന്നുവീഴുന്ന ഒരു ഗോപുരവും ഇവിടെയില്ല മിസ്റ്റർ എംഎൽഎ' എന്നായിരുന്നു റഹീമിൻ്റെ പ്രതികരണം.


‘മനസ്സിൽ മനുസ്‌മൃതി ആയത് കൊണ്ടാണോ മനുഷ്യരെ തൊടാത്തത്? അവർ മിടുക്കരായ കുട്ടികളാണ്. എല്ലാവർക്കും പ്രിയപ്പെട്ടവർ' ആ കുട്ടികളോടും കേരളത്തോടും വി.മുരളീധരൻ എംഎൽഎ നിരുപാധികം മാപ്പ് പറയണം എന്നും എ എ റഹീം പറഞ്ഞു


കേരള സംസ്ഥാന പട്ടിക വര്‍ഗ വികസന വകുപ്പിന് കീഴിലെ വിദ്യാലയമാണ് തിരുവനന്തപുരം ശ്രീകാര്യത്തെ അംബേദ്കര്‍ മെമ്മോറിയല്‍ മോഡല്‍ റസിഡന്‍ഷ്യല്‍ ഗേള്‍സ് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍. ഇന്നലെ അവിടെ പ്രവേശനോല്‍സവം ഉദ്ഘാടനം ചെയ്തത് പട്ടികജാതി-പട്ടികവര്‍ഗ വികസന വകുപ്പ് മന്ത്രി തുളസിയാണ്. ചടങ്ങില്‍ കുട്ടികള്‍ക്ക് മിഠായി വിതരണം ചെയ്തത് സ്ഥലം എംഎല്‍എ ആയ ബിജെപി നേതാവ് വി.മുരളീധരനായിരുന്നു..സംഭവത്തെ കടുത്ത ഭാഷയിലാണ് സാംസ്കാരിക പ്രവർത്തകരും എഴുത്തുകാരും വിമർശിക്കുന്നത്. മുൻകാലങ്ങളിൽ നിലനിന്നിരുന്ന തൊട്ടുകൂടായ്മയുടെയും അയിത്താചരണത്തിന്റെയും പുനരാവിഷ്കാരമാണ് ഇതെന്ന് ഇവർ ചൂണ്ടിക്കാട്ടി.

സ്‌കൂള്‍ പ്രവേശനോത്സവത്തിനിടെയാണ് ട്രൈബല്‍ സ്‌കൂളിലെ കുട്ടികള്‍ക്ക് കഴക്കൂട്ടം എംഎല്‍എ മിഠായി ഡെസ്‌കില്‍ കുടഞ്ഞിട്ടു കൊടുത്തത്. ജാതി ചിന്തയാണ് മിഠായി കൈയില്‍ കൊടുക്കാതിരിക്കാന്‍ കാരണമെന്നാണ് വിമര്‍ശനം.