LATEST

6/recent/ticker-posts

ഫോബിയ' സൃഷ്ടിക്കാൻ ശ്രമം,ആര് മുഖ്യമന്ത്രിയാകണമെന്ന കാര്യത്തിൽ സാദിഖലി ശിഹാബ് തങ്ങൾ ആരുടെയും പേര് പറഞ്ഞിട്ടില്ലെന്ന് ഡോ. എം.കെ മുനീർ"

കോഴിക്കോട്: യു.ഡി.എഫ് അധികാരത്തിൽ വരുമ്പോൾ ആര് മുഖ്യമന്ത്രിയാകണമെന്ന കാര്യത്തിൽ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ ആരുടെയും പേര് പറഞ്ഞിട്ടില്ലെന്നും, മുസ്‌ലിം ലീഗിനെ മുൻനിർത്തി സമൂഹത്തിൽ വലിയൊരു 'ഫോബിയ' സൃഷ്ടിക്കാനാണ് ശ്രമം നടക്കുന്നതെന്നും എംകെ മുനീർ.






ഇക്കാര്യത്തിൽ അടിസ്ഥാനരഹിതമായ കാര്യങ്ങളാണ് പ്രചരിപ്പിക്കുന്നത്. മുഖ്യമന്ത്രിയെ തീരുമാനിക്കുന്നത് കോൺഗ്രസ് ഹൈക്കമാൻഡാണെന്നാണ് തങ്ങൾ വ്യക്തമാക്കിയത്. രാഷ്ട്രീയ പക്വതയുള്ള നേതാക്കളാണ് കോൺഗ്രസിലുള്ളതെന്നും അദ്ദേഹം പറഞ്ഞു. .







മൗനം പാലിച്ചാൽ പോലും അതിൽ നിഗൂഢതയുണ്ടെന്ന് വരുത്തിത്തീർക്കുന്നു. ഉത്തരേന്ത്യയിലുടനീളം നടക്കുന്ന വിദ്വേഷ രാഷ്ട്രീയം ലീഗുമായി കൂട്ടിച്ചേർക്കാനാണ് നീക്കം. ലീഗ് ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്താൽ മാറാട് ആവർത്തിക്കുമെന്ന് മാർക്സിസ്റ്റ് പാർട്ടി പ്രചരിപ്പിക്കുന്നു. വിദ്യാഭ്യാസ വകുപ്പ് ലീഗ് എടുത്താൽ അവർക്ക് മാത്രമേ സ്കൂൾ നൽകൂ എന്നും വരുന്നത് ജമാഅത്തെ ഇസ്‌ലാമിയുടെ ഷാഡോ ഗവൺമെന്റ് ആയിരിക്കുമെന്നും പറയുന്നത് ജനങ്ങൾക്കിടയിൽ ഭയമുണ്ടാക്കി ധ്രുവീകരണം സൃഷ്ടിക്കാനാണ്.