നരിക്കുനി: മാങ്ങ പറിക്കുന്നതിനിടെ മാവില്‍ നിന്ന് എസ്.വൈ.എസ് നേതാവ് മരിച്ചു. നരിക്കുനി എരവന്നൂര്‍ ഒറൂങ്കര മുഹമ്മദ് (ബാവ 48) ആണ് മരിച്ചത്. ഇന്നലെ രാവിലെ ചേവായൂരില്‍ വെച്ചായിരുന്നു സംഭവം.
എരവന്നൂര്‍ യൂണിറ്റ് എസ്‌വൈഎസ് മുന്‍ പ്രസിഡൻ്റ്, എസ്‌വൈഎസ് പുല്ലാളൂര്‍ സര്‍ക്കിള്‍ കമ്മിറ്റിയംഗം, എരവന്നൂര്‍ ഫാറൂഖ് മദ്‌റസ കമ്മിറ്റിയംഗം, എസ്‌വൈഎസ് സാന്ത്വനം സമിതി കണ്‍വീനര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിരുന്നു.
ഭാര്യ: നജ്മ കണ്ടോത്ത്പാറ. മക്കള്‍: ഫഹ്മിദ, മിന്‍ഹാജ്, മുര്‍ശിദാ തസ്‌നി. മരുമകന്‍: ഹാരിസ് അമ്പലക്കണ്ടി.