LATEST

6/recent/ticker-posts

അന്നു ഞാൻ പറഞ്ഞത് ഒരിക്കല്‍ കൂടി പറയുന്നു, ഈ പുകമറയും മുഖമൂടിയും ഉടനെ അഴിയും, ആരോക്കെ ഈ കേസ് വിട്ടാലും ഞാൻ വിടില്ല, ഒരു വ്യാജ പരാതി കൊടുത്താല്‍ ഉണ്ടാകുന്ന എല്ലാ ഭവിഷ്യത്തും താങ്കളും താങ്കളുടെ കുടുംബവും നന്നായി അറിയും". ഫെന്നി നൈനാൻ

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുടെ ലൈംഗികാതിക്രമ പരാതിക്കു പിന്നാലെ തനിക്കെതിരെ സൈബർ ആക്രമണമുണ്ടായെന്ന് കാണിച്ച്‌ യുവതികളിലൊരാള്‍ നല്‍കിയ പരാതിയില്‍ ഫേസ്ബുക്ക് പോസ്റ്റുമായി ഫെന്നി നൈനാൻ.





താൻ മുനിസിപ്പാലിറ്റി തെരഞ്ഞെടുപ്പില്‍ മത്സരിച്ചപ്പോള്‍ ആണ് തന്റെ ജീവിതത്തില്‍ കണ്ടിട്ടോ മിണ്ടിയിട്ടോ ഇല്ലാത്ത ബാംഗ്ലൂർ പഠിക്കുന്ന ഒരു പെണ്‍കുട്ടി അതിനെ തട്ടിക്കൊണ്ട് പോവുകയും ഒരു ഹോം സ്റ്റേയില്‍ എത്തിക്കുകയും ചെയ്ത് അവിടെ വെച്ച്‌ രാഹുല്‍ എംഎല്‍എ പീഡിപ്പിച്ചു എന്ന കള്ള കേസ് കൊടുത്തത്. അത് അന്ന് വലിയ വാർത്ത ആവുകയും തന്റെ തെരഞ്ഞെടുപ്പിനെ പോലും ബാധിക്കുകയും ചെയ്തു.







അത്ര ഗുരുതരമായ ഒരു ആരോപണം ആയിട്ട് കൂടി തന്നെ ഒരു വട്ടം പോലീസ് കാര്യങ്ങള്‍ അന്വേഷിച്ചത് അല്ലാതെ പ്രതി ആക്കിയില്ല എന്ന്  പറയുമ്പോ ൾ തന്നെ ആ പരാതിയിലെ കള്ളത്തരം മനസ്സില്‍ ആയല്ലോയെന്നും ഫെന്നി ചോദിക്കുന്നു. അതുപോലെ ആ പെണ്‍കുട്ടി കഴിഞ്ഞ ദിവസം വീണ്ടും പരാതി കൊടുത്തിരിക്കുന്നു, താൻ അതിനെ സൈബർ അറ്റാക്ക് ചെയ്തു എന്ന്. എവിടെയാണ് സൈബർ അറ്റാക്ക് നടന്നത്? 








അന്നു ഞാൻ പറഞ്ഞത് ഒരിക്കല്‍ കൂടി പറയുന്നു, ഈ പുകമറയും മുഖമൂടിയും ഉടനെ അഴിയും. അതുപോലെ രണ്ടാമത്തെ പരാതിക്കാരിയോട് ആരോക്കെ ഈ കേസ് വിട്ടാലും താൻ ഈ കേസ് വിടില്ലെന്നും ഫെനി സമൂഹമാധ്യമത്തിലൂടെ പറയുന്നു. ഒരു വ്യാജ പരാതി കൊടുത്താല്‍ ഉണ്ടാകുന്ന എല്ലാ ഭവിഷ്യത്തും താങ്കളും താങ്കളുടെ കുടുംബവും നന്നായി അറിയും. ഇന്ന് പ്രോത്സാഹിപ്പിക്കുന്നവർ അന്ന് കാണില്ലെന്നും ഫെന്നി കുറിച്ചു.