LATEST

6/recent/ticker-posts

അവധി ദിനങ്ങളും യാത്ര കളും;താമരശ്ശേരി ചുരത്തില്‍ നിയന്ത്രണങ്ങളുമായി പൊലീസ്

കുത്തിക്കയറ്റലിന് അറുതി വരുത്തും,

താമരശ്ശേരി:വരി തെറ്റിച്ച് കയറരുത്, വെള്ളവും ഭക്ഷണവും ആവശ്യത്തിന് ഇന്ധനവും കരുതണം"ചുരം കയറുന്ന യാത്രക്കാരെ ഓർമ്മപ്പെടുത്തി പൊലീസ്..... ഗതാഗത കുരുക്കിന് ഹേതു വാകുന്ന ചെറിയ വാഹനങ്ങളുടെ കുത്തിക്കയറ്റൽ എന്ന വഴിതെറ്റി ച്ചുകയറ്റത്തിന് കർശന നടപടി സ്വീകരിക്കുമെന്ന് അധികൃതർ വ്യക്തമാക്കുന്നു.





 ഈസ്റ്റർ, മധ്യവേനലവധി കണക്കിലെടുത്ത് താമരശ്ശേരി ചുരത്തിൽ നിയന്ത്രണങ്ങളുമായി പൊലീസ്. അവധി ആഘോഷിക്കാൻ വയനാട്ടിലേക്കും കർണാടകയിലെ മൈസൂരുവിലേക്കും തമിഴ്‌നാട്ടിലെ നീലഗിരി ജില്ലയിലേക്കും പോകുന്ന യാത്രക്കാരുടെ ബാഹുല്യം കാരണം കനത്ത ഗതാഗത കുരുക്ക് ഉണ്ടാകുമെന്നത് കണക്കിലെടുത്താണ് ചുരം റോഡിലെ ഗതാഗതത്തിൽ നിയന്ത്രണങ്ങൾ കൊണ്ടുവരുന്നത്.







കൂടുതൽ വാഹനങ്ങൾ ചുരം വഴിയെത്താനുള്ള സാധ്യത മുൻനിർത്തി ഗതാഗതനിയന്ത്രണങ്ങൾക്കായി കൂടുതൽ പൊലീസിനെ വിന്യസിക്കും. കോഴിക്കോട് റൂറൽ എസ്‌പി ടി. ഫറാഷ് നിയന്ത്രണങ്ങൾക്ക് മേൽനോട്ടം വഹിക്കും. ഈസ്റ്റർ ദിനത്തിലോ തുടർന്ന് വരുന്ന അവധി ദിനങ്ങളിലോ ചുരത്തിൽ ഗതാ തടസ്സം ഉണ്ടായാൽ അടിയന്തരമായി ഇടപെടുന്നതിന് കൂടുതൽ മൊബൈൽ സംഘങ്ങളെ നിയോഗിക്കുകയും ചെയ്യും.