LATEST

6/recent/ticker-posts

ഒന്നും രണ്ടുമല്ല, നീണ്ട ആറ് വർഷങ്ങൾ, അവസാനം അത് നേടുക തന്നെ ചെയ്തു.....

ക്ഷമയും കഠിനാധ്വാനവും ഉണ്ടെങ്കിൽ ലോകത്തെ വിസ്മയിപ്പിക്കുന്ന ഒന്നായി മാറാൻ നമുക്ക് സാധിക്കുമെന്ന് തെളിയിച്ചിരിക്കുകയാണ് ഇറ്റാലിയൻ ഫോട്ടോഗ്രാഫറായ വലേരിയോ മിനാറ്റോ (Valerio Minato).



​ഇറ്റലിയിലെ ടൂറിനിലുള്ള സൂപ്പർഗ ബസിലിക്ക (Basilica of Superga) പള്ളിയുടെ ഗോപുരം, അതിനു പിന്നിലായി മോണ്ടെ വിസോ (Monviso) പർവ്വതം, ഏറ്റവും പിന്നിലായി ഉദിച്ചു നിൽക്കുന്ന ചന്ദ്രക്കല. ഇവ മൂന്നും കൃത്യം ഒരു വരിയിൽ വരുന്നത് ക്യാമറയിൽ പകർത്താൻ അദ്ദേഹം കാത്തിരുന്നത് നീണ്ട 6 വർഷമാണ്!







​വർഷത്തിൽ വളരെ കുറച്ചു ദിവസങ്ങളിൽ മാത്രമേ ചന്ദ്രൻ ഈ പാതയിലൂടെ കടന്നുപോകൂ. ആ സമയത്ത് ആകാശം മേഘങ്ങളില്ലാതെ തെളിഞ്ഞു കിട്ടാൻ വേണ്ടിയാണ് ഇത്രയും കാലം അദ്ദേഹം പ്രയത്നിച്ചത്. എഡിറ്റിംഗ് ഇല്ലാതെ ഒരൊറ്റ ഷോട്ടിൽ (Single Shot) എടുത്ത ഈ അത്ഭുത ചിത്രം NASA അവരുടെ 'Astronomy Picture of the Day' ആയി തിരഞ്ഞെടുത്ത് ലോകത്തിന് പരിചയപ്പെടുത്തി.
​"ഒരു നിമിഷത്തെ ഭാഗ്യത്തിന് പിന്നിൽ വർഷങ്ങളുടെ കൃത്യമായ പ്ലാനിംഗും ക്ഷമയുമുണ്ട്."
​കഠിനാധ്വാനത്തിന് മുന്നിൽ അസാധ്യമായി ഒന്നുമില്ലെന്ന് ഈ ചിത്രം നമ്മെ ഓർമ്മിപ്പിക്കുന്നു.
കടപ്പാട്