Monday, March 2, 2026
വ്യോമാക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ആയത്തുള്ള ഖമനെയിയുടെ പത്നി മൻസൂറ മരണപ്പെട്ടു
ടെഹ്റാൻ: ഇറാന്റെ പരമോന്നത നേതാവായിരുന്ന അയത്തുള്ള അലി ഖമനെയിയുടെ പത്നി മൻസൂറ ഖൊജസ്തേ അന്തരിച്ചു. യുഎസ്-ഇസ്രായേൽ സംയുക്ത ആക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിലായിരിക്കെയാണ് അന്ത്യമെന്ന് ഇറാനിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഖമനെയിയുടെ മരണത്തിന് പിന്നാലെയാണ് അദ്ദേഹത്തിന്റെ ഭാര്യയുടെ മരണവാർത്തയും പുറത്തുവരുന്നത്. ഔദ്യോഗിക വസതിയിൽ വെച്ചാണ് ഇറാന്റെ പരമോന്നത നേതാവ് അയത്തുള്ള അലി ഖമനെയി കൊല്ലപ്പെട്ടത്. ഖമേനിയുടെ മകൾ, പേരക്കുട്ടി, മരുമകൻ, മരുമകൾ എന്നിവരും കൊല്ലപ്പെട്ടിരുന്നു.ഇറാനിയൻ ടിവിയായ പ്രസ് ടിവിയാണ് ഇതുസംബന്ധിച്ച വിവരങ്ങൾ പുറത്തുവിട്ടത്. ഇസ്രയേൽ-യുഎസ് സംയുക്ത ആക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്നു മൻസൂറ ഖൊജസ്തേ. ഇറാന്റെ മുൻനിര നേതാക്കളും അന്നത്തെ ആക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു. ഇസ്രായേലിന്റെ സഹകരണത്തോടെ അമേരിക്ക നടത്തിയ ‘എപ്പിക് ഫ്യൂറി’ എന്ന സൈനിക നീക്കത്തിലാണ് ഖമനെയിയും ഇറാൻ പ്രതിരോധ മന്ത്രിയും ഉന്നത സൈനിക ഉദ്യോഗസ്ഥരും ഉൾപ്പെടെ കൊല്ലപ്പെട്ടത്. ഖമനെയിയുടെ മരണത്തെ തുടര്‍ന്ന് ഇറാനിൽ നാൽപത് ദിവസത്തെ ഔദ്യോഗിക ദു:ഖാചരണം പ്രഖ്യാപിച്ചു. ഏഴു ദിവസത്തെ അവധിയും പ്രഖ്യാപിച്ചിട്ടുണ്ട്.
കൊടുവള്ളി മാനിപുരത്ത് യുവാവിനെ വീട്ടില്‍ മരി. ച്ച നിലയില്‍ കണ്ടെത്തി.
കൊടുവള്ളി: കൊടുവള്ളി മാനിപുരത്ത് യുവാവിനെ വീടിനുള്ളില്‍ മ. രിച്ച നിലയില്‍ കണ്ടെത്തി. മാനിപുരം കളരാന്തിയില്‍ താമസക്കാരനായ മഹേഷാ...
-
താമരശ്ശേരി: താമരശ്ശേരി കരാടിയിൽ പ്രവർത്തിക്കുന്ന മൗണ്ടൻ വ്യൂ ടൂറിസ്റ്റ് ഹോം ജീവനക്കാർക്കു നേരെയാണ് ആക്രമം. ടൂറിസ്റ്റ് ഹോമിൻ്റെ മുറ്റത്ത് വെച...
-
താമരശേരി: ഏറെ കോളിളക്കം സൃഷ്ടിച്ച കോരങ്ങോട്ട് കരീം കൊലക്കേസിൽ 11 വർഷത്തിന് ശേഷം ക്രൈംബ്രാഞ്ച് കുറ്റപത്രം സമർപ്പിച്ചു. കരീമിന്റെ ഭാര്യ, രണ്ട...
-
താമരശ്ശേരി: പുനൂരിൽ കാറിടിച്ച് പരുക്കേറ്റ പച്ചക്കറി കച്ചവടക്കാരൻ മരിച്ചു.മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച പൂനൂർ ഇമ്മിണികുന്നുമ്മൽ...