LATEST

6/recent/ticker-posts

ഉള്ളാൾ ജുമാമസ്ജിദിന് സമീപം ബോംബ് സ്ഫോടനം നടത്തും;ധ്യമത്തിൽ പോസ്റ്റിട്ട യുവാവ് അറസ്റ്റിൽസിൽ

ഉള്ളാൾ ജുമാമസ്ജിദിന് സമീപം ബോംബ് സ്ഫോടനം നടത്തുമെന്ന് സമൂഹ മാധ്യമത്തിൽ പോസ്റ്റിട്ട കേസിൽ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു."

ഭട്കൽ ദേവിനഗർ സ്വദേശി ശങ്കർ മസ്തപ്പ മോഗറാണ്(35) അറസ്റ്റിലായത്. 'ശങ്കർ11916' എന്ന ഇൻസ്റ്റഗ്രാം ഹാൻഡിലില്‍ നിന്നായിരുന്നു പോസ്റ്റ്.

"സപ്പോർട്ട് മാഡി ബ്രോ ഉള്ളാൽ മസ്ജിദ് ഹത്ര ബോംബ് സ്ഫോടനം മദ്‌തിനി" (എന്നെ പിന്തുണയ്ക്കൂ സഹോദരാ, ഞാൻ ഉള്ളാൽ പള്ളിക്ക് സമീപം ഒരു ബോംബ് സ്ഫോടനം നടത്തും) എന്ന വാചകമാണ് ഇയാൾ പോസ്റ്റ് ചെയ്തത്. ഈ കമന്റിന്റെ സ്ക്രീൻഷോട്ട് സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. പിന്നാലെ ഉള്ളാൾ പൊലീസ് സ്റ്റേഷനിൽ പരാതി എത്തി."ചൊവ്വാഴ്ചയാണ് പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തത്. പരാമർശം പോസ്റ്റ് ചെയ്യാൻ ഉപയോഗിച്ച മൊബൈൽ ഫോൺ പ്രതിയില്‍ നിന്നും പിടിച്ചെടുത്തിട്ടുണ്ട്. സാമൂഹിക മാധ്യമങ്ങൾ വഴി ഭീഷണി മുഴക്കുകയോ സാമുദായിക ഐക്യം തകർക്കുകയോ ചെയ്യുന്ന വ്യക്തികൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് സിറ്റി പൊലീസ് കമ്മീഷണർ സുധീർ കുമാർ റെഡ്ഡി വ്യക്തമാക്കി."