തിരുവനന്തപുരം: ‘മതിയായി ഈ എം.എൽ.എ’, ‘മാറ്റം തുടങ്ങാം’ എന്നീ തലവാചകങ്ങളുമായി എൻ.ഡി.എ നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കമായി.ശബരിമല സ്വര്‍ണക്കൊള്ളയും 10 വര്‍ഷത്തെ ഇടതുഭരണ പരാജയങ്ങളും 140 നിയോജക മണ്ഡലങ്ങളിലെയും എം.എൽ.എമാരുടെ വീഴ്ചകളും കേന്ദ്ര സർക്കാറിന്‍റെ നേട്ടങ്ങളും ഉയർത്തിപ്പിടിക്കുന്ന പ്രചാരണമാണ് ബി.ജെ.പി ഉദ്ദേശിക്കുന്നത്.എൻ.ഡി.എ സീറ്റ്, സ്ഥാനാർഥി നിർണയം ഏറെക്കുറെ പൂർത്തിയായെന്ന് മുന്നണി വൃത്തങ്ങൾ പറഞ്ഞു. 90 മുതൽ 100 സീറ്റുകളിൽ വരെ ബി.ജെ.പിയും ബാക്കിയിടങ്ങളിൽ ഘടകകക്ഷികളായ ബി.ഡി.ജെ.എസ്, ട്വന്‍റി ട്വന്‍റി സ്ഥാനാർഥികളും മത്സരിക്കുമെന്നാണ് കണക്ക് കൂട്ടൽ
‘മതിയായി ശബരിമല കൊള്ളക്കാരെ’, ‘മാറാത്തത് മാറും’, ‘ഇനി കേരളം വളരും’ തുടങ്ങിയ വാചകങ്ങളും ബി.ജെ.പിയുടെ പ്രചാരണ ബോര്‍ഡുകളില്‍ ഇടംപിടിച്ചിട്ടുണ്ട്. ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറിന്‍റെ നേതൃത്വത്തിൽ തെരഞ്ഞെടുപ്പ് വിദഗ്ധരാണ് പ്രചാരണ വാക്യങ്ങള്‍ തയാറാക്കിയത്."