LATEST

6/recent/ticker-posts

ഇനി വരാൻ പോകുന്നത് നാലാം തലമുറ, അഞ്ചാം തലമുറ മിസൈലുകള്‍'-മുന്നറിയിപ്പുമായി ഇറാൻ

എത്ര കാലം യുദ്ധം തുടരാനും അമേരിക്കക്ക് സാധിക്കും. ഇറാൻ നാവിക സേനയുടെ 10 കപ്പലുകളാണ് തകർത്തതെന്നും ട്രംപ് 




തെഹ്റാൻ: ഇനി വരാനിരിക്കുന്നത് നാലാം തലമുറ, അഞ്ചാം തലമുറ മിസൈലുകള്‍ എന്ന് അമരിക്ക, ഇസ്രായേൽ എന്നീ രാജ്യങ്ങൾക്ക് കടുത്ത മുന്നറിയിപ്പുമായിഇറാൻ .

തങ്ങളുടെ മൂന്ന് F15 വിമാനങ്ങള്‍ തകർന്നതായി സ്ഥിരീകരിച്ച്‌ അമേരിക്ക. കുവൈത്ത് വ്യോമപ്രതിരോധ സംവിധാനങ്ങള്‍ അബദ്ധത്തില്‍ വീഴ്ത്തിയത് എന്നാണ് വാദം. 'ഫ്രണ്ട്‍ലി ഫയര്‍' എന്നാണ് യുദ്ധ വിമാനങ്ങള്‍ തകര്‍ന്നതിനെ കുറിച്ച്‌ അമേരിക്ക വിശേഷിപ്പിച്ചത്. അമേരിക്കയെ സംബന്ധിച്ച്‌ വലിയ തിരിച്ചടിയാണിത്. അമേരിക്കയുടെ ഏറ്റവും പ്രധാനപ്പെട്ട യുദ്ധവിമാനങ്ങളിലൊന്നാണ് f-15.

ഇറാന് നേരെയുള്ള ഇസ്രയേലിന്റെയും അമേരിക്കയുടെയും സംയുക്ത ആക്രമണത്തെ ന്യായീകരിച്ച് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഇറാൻ ആണവായുധം നിർമിക്കുന്നത് ലോകത്തിന് ഭീഷണിയെന്നാവർത്തിച്ച് ട്രംപ്. മുന്നറിയിപ്പുകളെല്ലാം ഇറാൻ അവഗണിച്ചു. ഇനിയും സൈനിക നടപടി തുടരുമെന്നും ട്രംപ് കൂട്ടിച്ചേർത്തു. ലോക സുരക്ഷക്കായാണ് ഇറാനെ ആക്രമിച്ചത്. ബാലിസ്റ്റിക് മിസൈലുകൾ അമേരിക്കക്ക് ഭീഷണിയാണ്.  എത്ര കാലം യുദ്ധം തുടരാനും അമേരിക്കക്ക് സാധിക്കും. ഇറാൻ നാവിക സേനയുടെ 10 കപ്പലുകളാണ് തകർത്തതെന്നും ട്രംപ് പറഞ്ഞു.