താമരശ്ശേരി: മുൻ വൈരാഗ്യത്തെ തുടർന്ന് പുതുപ്പാടി അടിവാരത്ത് യുവാവിനെ വെട്ടിപ്പരിക്കേൽപിച്ചു. അടിവാരം പാറക്കടവ് ഫസൽ മുഹമ്മദ് (23) നാണ്ആക്രമണത്തിൽ പരുക്കേറ്റ ത്.കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച് ശസ്ത്രക്രിയക്ക് വിധേയനാക്കി.നിരവധിക്രിമിനൽ കേസുകളിൽ പ്രതിയായ അടിവാരം എലിക്കാട് പൂവിലേരി അബ്ദുൽ ഫാരിസാണ് വെട്ടി പരുക്കേൽപ്പിച്ചത്.