ബീജിംഗ്:പൊൻ മുട്ടയിടുന്ന താറാവിനെ അറുക്കരുതെന്ന് മലയാളത്തിൽ ഒരു ചൊല്ലുണ്ടല്ലോ..?അതിനെ ഓർമ്മ പ്പെടുത്തി ചൈനയിൽ നിന്ന് ഒരു വാർത്ത.കറിവെക്കാനാനായി താറാവിനെ അറുക്കുന്നതിനിടെ വയറ്റില്‍ നിന്നും കണ്ടെത്തിയ ത് 10ഗ്രാം സ്വർണം. ചൈനയിലെ ഹുനാന്‍ പ്രവിശ്യയിലെ ലോങ്ഹുയി കൗണ്ടിയിലാണ് സംഭവം. ലിയു എന്ന വ്യക്തി താറാവിനെ അറക്കുന്നതിനിടെയാണ് അതിന്റെ വയറ്റില്‍ നിരവധി ചെറിയ കഷ്ണങ്ങളായി സ്വര്‍ണം കണ്ടെത്തിയത്. ആദ്യം വിചിത്രമായി തോന്നിയെങ്കിലും സംശയം തോന്നിയ ലിയു കഷ്ണങ്ങള്‍ പരിശോധിച്ചതോടെയാണ് അവ യഥാര്‍ഥ സ്വര്‍ണമാണെന്ന് തിരിച്ചറിഞ്ഞത്.
ഗ്രാമത്തിനടുത്തുള്ള നദീതീരത്ത് ഭക്ഷണം തേടുന്നതിനിടെ താറാവ് സ്വര്‍ണം വിഴുങ്ങിയതാകാമെന്ന് ലിയു പറയുന്നു. ഒരുകാലത്ത് സ്വര്‍ണഖനനത്തിന് പേരുകേട്ടതായിരുന്നു സമീപത്തെ ചെന്‍ഷുയി നദി. കുടുംബം സ്വതന്ത്രമായി താറാവുകളെ വളര്‍ത്തുന്നതും അവ പലപ്പോഴും നദീതീരത്തെ ചെളിയിലും മണ്ണിലും ഭക്ഷണം തേടുന്നതുമാണ്.
റിപോര്‍ട്ടില്‍ സ്വര്‍ണത്തിന് ഏകദേശം 10 ഗ്രാം ഭാരമുണ്ടെന്നും 12,000 യുവാന്‍ (ഏകദേശം 1.6 ലക്ഷം രൂപ) വിലവരുമെന്നും പറയുന്നു. സംഭവത്തെ വരും വര്‍ഷത്തെ ഭാഗ്യത്തിന്റെ സൂചനയായാണ് ലിയുവിന്റെ കുടുംബം കണക്കാക്കുന്നത്.