Tuesday, February 10, 2026

അദാനി ഗ്രൂപ്പിനെ അപകീർത്തിപ്പെടുത്തിയെന്ന്; മാധ്യമപ്രവർത്തകൻ രവി നായർക്ക് ഒരു വർഷം തടവും പിഴയും വിധിച്ച് കോടതി

ഗാന്ധിനഗർ: അദാനി ഗ്രൂപ്പിനെ അപകീർത്തിപ്പെടുത്തിയെന്ന കേസിൽ ഫ്രീലാൻസ് മാധ്യമപ്രവർത്തകൻ രവി നായർക്ക് ഒരു വർഷം തടവും പിഴയും വിധിച്ച് കോടതി. ഗുജറാത്തിലെ മാൻസ മജിസ്ട്രേറ്റ് കോടതിയാണ് ശിക്ഷവിധിച്ചത്. അദാനി എൻ്റർപ്രൈസസ് ഫയൽ ചെയ്ത മാനനഷ്ടക്കേസിലാണ് വിധി വന്നിരിക്കുന്നത്. അദാനി ഗ്രൂപ്പിന്റെ പ്രധാന കമ്പനികളിലൊന്നാണ് അദാനി എന്റർപ്രൈസസ്.
കമ്പനിയുടെയും അദാനി ഗ്രൂപ്പിന്റെയും സൽപ്പേരിന് കളങ്കം സൃഷ്ടിക്കുന്ന തരത്തിലുള്ള പ്രചരണം ട്വിറ്റിലൂടെ രവിനായർ നടത്തിയെന്നായിരുന്നു അദാനി എന്റർപ്രൈസിൻ്റെ പരാതിയിൽ പറഞ്ഞിരുന്നത്.

ട്വീറ്റുകളിലുണ്ടായിരുന്നത് ന്യായമായ വിമർശനമല്ലെന്നും മറിച്ച് പൊതുജനങ്ങൾക്കും നിക്ഷേപകർക്കും ഇടയിൽ കമ്പനിയുടെ വിശ്വാസ്യത തകർക്കാൻ ബോധപൂർവം ചെയ്‌തതാണെന്നുമാണ് അദാനി എന്റർപ്രൈസിന്റെ വാദം.

വിചാരണയ്ക്കൊടുവിൽ കോടതി വിധി പുറപ്പെടുവിക്കുകയായിരുന്നു.

ഹെൽത്ത് കെയർ ഫൗണ്ടേഷൻ 16-ാം വാർഷികാഘോഷവും കെ. മുഹമ്മദ് ഈസ അനുസ്മരണവും

പൂനൂർ: ഭിന്നശേഷി മേഖലയിൽ പ്രവർത്തിക്കുന്ന പൂനൂർ ഹെൽത്ത് കെയർ ഫൗണ്ടേഷന്റെ പതിനാറാം വാർഷികാഘോഷവും ജീവകാരുണ്യ പ്രവർത്തകനായിരുന്ന കെ. മുഹമ്മദ് ഈ...