പുട്ടിനെ വിശ്വസിക്കരുത്; ചതിയനാണ്!......!
പുട്ടിനെ പ്രണയിച്ചവർ നമുക്കു ചുറ്റും ഒരുപാടുണ്ട്. നല്ല ആവി പറക്കുന്ന പുട്ടും പഴവും പുട്ടും പപ്പടവും പുട്ടും കടലയും പുട്ടും ബീഫും പുട്ടും ചിക്കനും...ആ ലിസ്റ്റ് ഇങ്ങനെ നീളുന്നു.
അത് തന്നെയാണ് നമ്മുടെ ഇവിടുത്തെ പ്രശ്നവും. പുട്ടിനെ വിശ്വസിക്കരുത്. പുട്ട് ചതിക്കും!
പുട്ടിനാല്‍ ചതിക്കപ്പെട്ട പഴത്തിന്റെ വേദന പങ്കുവെച്ചുള്ള എഐ വിഡിയോ നിങ്ങള്‍ കണ്ടിരുന്നോ? ബീഫ് റോസ്റ്റ് കണ്ടതോടെ അത്രയും നാള്‍ സ്നേഹിച്ച പഴത്തെ പുട്ട് ഉപേക്ഷിച്ചു. ബീഫിനൊപ്പം പോകുന്ന പുട്ടിനെ നോക്കി ഹൃദയം തകർന്ന് കരയുകയാണ് പഴം. എന്നാല്‍ പുട്ട് പോകുന്നെങ്കില്‍ പോകട്ടെ, നിനക്ക് ഞാനുണ്ട് എന്ന് പറഞ്ഞ് പഴത്തിനരികിലേക്ക് വരികയാണ് മറ്റൊരാള്‍, അവില്‍ മില്‍ക്ക്.
പഴത്തിന്റേയും പുട്ടിന്റേയും അവില്‍ മില്‍ക്കിന്റേയും ഈ പ്രണയ കഥ എഐ വിഡിയോയിലൂടെ കൗതുക കാഴ്ചയാവുന്നു. രസകരമായ ഈ എഐ വിഡിയോ രണ്ട് ദിവസത്തിനുള്ളില്‍ തന്നെ 20 ലക്ഷത്തിന് മുകളില്‍ ആളുകള്‍ കണ്ടുകഴിഞ്ഞു. ജീവിതത്തില്‍ ഒരാള്‍ ഉപേക്ഷിച്ചു പോയാല്‍ സങ്കടപ്പെടരുത്, കാരണം അതിനേക്കാള്‍ മനോഹരമായ ഒന്ന് നിങ്ങള്‍ക്കായി വരാനിരിപ്പുണ്ട് എന്ന ക്യാപ്ഷനോടെയാണ് വിഡിയോ ഷെയർ ചെയ്തിരിക്കുന്നത്.
പുട്ടിനെ വിശ്വസിക്കരുത് എന്ന് പറഞ്ഞുള്ള പ്രതികരണങ്ങളാണ് കമന്റ് ബോക്സ് നിറയെ. "പുട്ട് അല്ലേലും ചതിയനാ ആ കടലക്കറിയെ ചതിച്ചു പഴവുമായി സെറ്റായി ഇപ്പൊ അവന് പഴം വേണ്ട ബീഫ് മതിയെന്ന്..നാളെ അവൻ കോഴിക്കറിയുടെ കൂടെ പോവും അപ്പൊ ബീഫിന് ആ പാവം പൊറോട്ട മാത്രമേ ഉണ്ടാവൂ..പുട്ടിനെ വിശ്വസിക്കരുത്," ഇങ്ങനെയാണ് വിഡിയോയ്ക്ക് ലഭിച്ച കമന്റുകളില്‍ ഒന്ന്.
No comments:
Post a Comment