പരപ്പനങ്ങാടി: സ്വര്‍ണമെന്നു കരുതി യാത്രക്കാരിയുടെ മുക്കുപണ്ടം പൊട്ടിച്ച് ട്രെയിനില്‍ നിന്ന് ചാടിയ യുവാവിനെ പോലിസ് അറസ്റ്റ് ചെയ്തു. ഉത്തര്‍പ്രദേശ് ഷഹരന്‍പുര്‍ സ്വദേശി ഷഹജാസ് മുഹമ്മദിനെയാണ് (28) കോഴിക്കോട് റെയില്‍വേ പോലിസ് അറസ്റ്റ് ചെയ്തത്. ട്രെയിനില്‍ നിന്ന് ചാടിയപ്പോള്‍ പരിക്കേറ്റ പ്രതി, ആശുപത്രിയില്‍ ചികില്‍സ തേടിയപ്പോഴാണ് പോലിസ് പിടിയിലായത്. കോയമ്പത്തൂര്‍ ഇന്റര്‍സിറ്റി എക്സ്പ്രസ് പരപ്പനങ്ങാടി സ്റ്റേഷന് വിടുന്നതിനിടെയാണ് പ്രതി യാത്രക്കാരിയുടെ മാല കവര്‍ന്നത്. ശേഷം ഇയാള്‍ പുറത്തേക്ക് ചാടുകയായിരുന്നു. വീഴ്ചയില്‍ പരിക്കേറ്റ ഇയാള്‍ സമീപത്തെ ആശുപത്രിയില്‍ ചികിത്സ തേടി. ഡോക്ടര്‍മാരോടും തെങ്ങില്‍ നിന്ന് വീണതാണെന്നാണ് ഇയാള്‍ പറഞ്ഞിരുന്നത്. എന്നാല്‍, മാലയുമായി ചാടിയ പ്രതിക്ക് പരിക്കേല്‍ക്കാന്‍ സാധ്യതയുണ്ടെന്ന നിഗമനത്തില്‍ റെയില്‍വേ പോലിസും ആര്‍പിഎഫും സമീപമുള്ള ആശുപത്രികളില്‍ നടത്തിയ പരിശോധനയിലാണ് ഷഹജാസ് കുടുങ്ങിയത്. പ്രതി കവര്‍ന്നത് മുക്കുപണ്ടമാണെന്ന് പോലിസ് പറഞ്ഞു. നിരവധി മോഷണക്കേസുകളിലെ പ്രതിയാണ് ഇയാള്‍ എന്നും പോലിസ് വ്യ്കതമാക്കി.
Subscribe to:
Post Comments (Atom)
പ്രാദേശിക എതിർപ്പ്;തിരുവമ്പാടി മുസ്ലിം ലീഗ് സീറ്റു കോണ്‍ഗ്രസുമായി വെച്ചുമാറില്ല;
കോഴിക്കോട്:പ്രാദേശിക അണികളുടെ ശക്തമായ എതിർപ്പ് കണക്കിലെടുത്ത് തിരുവമ്പാടി മണ്ഡലം അടക്കം നിയമസഭാ തെരഞ്ഞെടുപ്പില്‍ മുസ്ലിം ലീഗ് സീറ്റുകള്‍ കോ...
-
പുതുപ്പാടി : പുതുപ്പാടി യിൽ യുവതിയെ താമസ സ്ഥലത്ത് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കൈതപ്പൊയിലിലുള്ള ഹൈസൻ അപ്പാർട്ട്മെന്റിൽ വാടകയ്ക്ക് താമസി...
-
താമരശ്ശേരി: താമരശ്ശേരി കരാടിയിൽ പ്രവർത്തിക്കുന്ന മൗണ്ടൻ വ്യൂ ടൂറിസ്റ്റ് ഹോം ജീവനക്കാർക്കു നേരെയാണ് ആക്രമം. ടൂറിസ്റ്റ് ഹോമിൻ്റെ മുറ്റത്ത് വെച...
-
താമരശേരി: ഏറെ കോളിളക്കം സൃഷ്ടിച്ച കോരങ്ങോട്ട് കരീം കൊലക്കേസിൽ 11 വർഷത്തിന് ശേഷം ക്രൈംബ്രാഞ്ച് കുറ്റപത്രം സമർപ്പിച്ചു. കരീമിന്റെ ഭാര്യ, രണ്ട...
No comments:
Post a Comment