താമരശ്ശേരി: താമരശ്ശേരിയിൽ വീടിന് തീപിടിച്ച് നാശനഷ്ടം. മിനി ബൈപ്പാസ് റോഡിൽ കമ്മാളൻകുന്ന് വരിക്കണ്ടത്തിൽ ഷംസീറിൻ്റെ പിൻഭാഗത്താണ് തീപിടുത്തമുണ്ടായത്. വീടിൻ്റെ പിന്നിൽ കൂട്ടിയിട്ടിരുന്ന ഫർണിച്ചറുകളും, തേങ്ങ ചിരട്ട എന്നിവയുമാണ് കത്തി നശിച്ചത്. വീടിൻ്റെ പിൻഭാഗത്തെ ജനൽ ചില്ലുകളും തകർന്നു.
എന്നാൽ വീടിന് അകത്തേക്ക് തീ പടരുന്നതിന് മുമ്പ് തന്നെ തീയണക്കാൻ സാധിച്ചു. വിവരമറിഞ്ഞ് ഉടനെതന്നെ സ്ഥലത്തെത്തിയ താമരശ്ശേരി എസ്ഐമാരായ ബഷീർ, സുജാത് എന്നിവരുടെ നേതൃത്വത്തിൽ പോലീസുകാരും, സമീപവാസികളും ചേർന്നാണ് തീയണച്ചത്.