ഇരു ചക്ര വാഹനങ്ങൾക്കും മറ്റും പത്ത് ശതമാനം ആണ് കുറവ് വരുന്നത്
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി 56-ാമത് ജിഎസ്ടി കൗണ്‍സില്‍ യോഗത്തിലേക്കായിരുന്നു രാജ്യത്തെ ഓരോ രുത്തരും കാത്തിരുന്നത്. എന്തായാലും കാത്തിരുന്നത് വെറുതെയായില്ല എന്ന് തന്നെ യാണ് ചൂണ്ടിക്കാട്ടുന്നത്.
സാധാരണക്കാർക്ക് വേണ്ടിയുളള പരിഷ്കാരങ്ങള്‍ നികുതിയില്‍ വരുത്തിയിട്ടുണ്ട് എന്നാണ് കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ പറഞ്ഞത്. ഇനി മുതല്‍ നാല് സ്ലാബുകള്‍ രണ്ടായി കുറച്ചുകൊണ്ട് ജിഎസ്ടി കൗണ്‍സില്‍ നികുതി സമ്ബ്രദായത്തില്‍ തന്നെ നിര്‍ണായക മാറ്റം നടത്തിയിരിക്കുകയാണ്. ടാക്സില്‍ 12, 28 ശതമാനം നിരക്കുകള്‍ ഒഴിവാക്കുകയും 5ശതമാനം, 18 ശതമാനം സ്ലാബുകള്‍ മാത്രമാക്കിയിരിക്കുകയാണ്. ഓട്ടോമോട്ടീവ് രംഗത്ത് വളരെ നിർണായകമായ വില കുറവാണ് പ്രഖ്യാപിച്ചിരിക്കുന്നത്.
പെട്രോള്‍,പെട്രോള്‍ ഹൈബ്രിഡ്,സിഎൻജി,എല്‍പിജി കാറുകള്‍ പ്രത്യേകിച്ച് 1200 സിസിയും 4000mm നീളത്തില്‍ കൂടാത്തതുമായ വാഹങ്ങള്‍ക്കുളള നികുതി 28 ശതമാനത്തില്‍ നിന്ന് 18 ശതമാനത്തിലേക്ക് കുറച്ചിട്ടുണ്ട്.ഡീസല്‍ കാറുകളുടെ കാര്യം നോക്കിയാല്‍ ഡീസല്‍ ഹൈബ്രിഡ് കാറുകളില്‍ 1500 സിസിയും 4000 മില്ലിമീറ്ററില്‍ കൂടാത്ത വാഹനങ്ങള്‍ക്കും 18 ശതമാനം മാത്രമാണ് നികുതി.
എല്ലാ മൂചക്ര വാഹനങ്ങളുടേയും നികുതി 28 ശതമാനത്തില്‍ നിന്ന് 18 ശതമാനത്തിലേക്ക് കുറച്ചിരിക്കുകയാണ്. ഇരുചക്ര വാഹനങ്ങൾക്കും 350 സിസിക്ക് താഴെയുളള വാഹനങ്ങളുടെ നികുതിയും 28 ശതമാനത്തില്‍ നിന്ന് 18 ശതമാനത്തിലേക്ക് കുറച്ചു. ചരക്കു ഗതാഗത വാഹനങ്ങള്‍ക്കും ഇതേ രീതി തന്നെയാണ് തുടരുന്നത്. എല്ലാ കൊമേഴ്ഷ്യല്‍ വാഹനങ്ങള്‍ക്കും 18 ശതമാനമാക്കി നികുതി കുറച്ചിട്ടുണ്ട്.
ഇതിനൊപ്പം തന്നെ മിക്ക സാധനങ്ങള്‍ക്കും 5 ശതമാനവും 18 ശതമാനവും നികുതി ചുമത്തുമെന്നാണ് അറിയിച്ചിരിക്കുന്നത്. സിഗരറ്റ്, മദ്യം, ആഡംബര വസ്തുക്കള്‍ തുടങ്ങിയ വസ്തുക്കള്‍ക്ക് 40 ശതമാനം നികുതി ചുമത്തുന്നു. സെപ്റ്റംബർ 22 മുതല്‍ ഇത് പ്രാബല്യത്തില്‍ വരും. ഈ സാഹചര്യത്തില്‍, ഇന്ത്യയിലെ വാഹനങ്ങളുടെ വിലയില്‍ വലിയ തോതില്‍ കുറവുണ്ടാകാൻ സാധ്യതയുണ്ട്.
ഉദാഹരണമായി പറയുകയാണെങ്കില്‍ നിലവില്‍, നിങ്ങള്‍ 10 ലക്ഷം രൂപ വിലയുള്ള ഒരു കാർ വാങ്ങുകയാണെങ്കില്‍, നിങ്ങള്‍ നികുതിയായി നല്‍കുന്നത് 2.8 ലക്ഷം രൂപ മാത്രമാണ്. ഇപ്പോള്‍, മിക്ക വാഹനങ്ങളുടെയും നികുതി 18 ശതമാനമായി കുറച്ചതോടെ നിങ്ങള്‍ 10 ലക്ഷം രൂപയ്ക്ക് ഒരു കാർ വാങ്ങുകയാണെങ്കില്‍, 1.8 ലക്ഷം രൂപ മാത്രമേ നികുതിയായി സർക്കാരിലേക്ക് അടയ്ക്കേണ്ടി വരു. അതായത് 1 ലക്ഷം രൂപയുടെ വ്യത്യാസാണ് വരുന്നത്.
ഇലക്‌ട്രിക് വാഹനങ്ങളുടെ ജിഎസ്ടി നികുതി 5 ശതമാനമായി തന്നെ തുടരുമെന്നാണ് പ്രതീക്ഷിക്കുന്നത്. അത് കൊണ്ട് തന്നെ ഇലക്‌ട്രിക് വാഹനങ്ങളുടെ വിലയില്‍ മാറ്റമൊന്നും ഉണ്ടാകില്ല എന്ന് വിചാരിക്കാം. അതോടൊപ്പം തന്നെ വലിയ കാറുകള്‍ക്ക് അധിക സെസ് ചുമത്തുമോ എന്നതിനെക്കുറിച്ച് വ്യക്തമായ വിവരങ്ങള്‍ ഇതുവരെ ലഭിച്ചിട്ടില്ല. ഇതുസംബന്ധിച്ച പ്രഖ്യാപനങ്ങള്‍ ഉടൻ തന്നെ പുറത്തിറങ്ങുമെന്നാണ് പ്രതീക്ഷിക്കാം.
അതേസമയം, ആഡംബര കാറുകള്‍ക്ക് 40 ശതമാനം നികുതി ഏർപ്പെടുത്തിയിട്ടുണ്ട്, നിലവില്‍ ആഡംബര കാറുകള്‍ക്ക് ഏതാണ്ട് തുല്യമായ നികുതിയാണ് ഈടാക്കുന്നത്. അതിനാല്‍, ആഡംബര വാഹനങ്ങളുടെ വിലയില്‍ വലിയ മാറ്റമൊന്നും ഉണ്ടാകില്ലെന്ന് പ്രതീക്ഷിക്കുന്നു. ചില വാഹനങ്ങളുടെ വില വർദ്ധിക്കുമെന്നും പ്രതീക്ഷിക്കുന്നു