Wednesday, September 17, 2025

സ്കൂളുകളിൽ ഒക്ടോബർ രണ്ടിന് മോദിയെ കുറിച്ചുള്ള സിനിമ പ്രദർശിപ്പിക്കണമെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം, പ്രതിഷേധം

ദില്ലി:"ഒക്ടോബർ രണ്ടിന് ഗാന്ധി ജയന്തി ദിനത്തിൽ സ്കൂളുകളിൽ മോദിയെ കുറിച്ചുള്ള ചലോ ജീത് ​ഹേ എന്ന സിനിമ പ്രദർശിപ്പിക്കാനുള്ള വിദ്യാഭ്യാസ മന്ത്രാലയത്തിന്‍റെ നിർദേശം ​ഗാന്ധിജിയോടുള്ള അധിക്ഷേപമെന്ന് കോൺ​ഗ്രസ് ആരോപിച്ചു. പ്രധാനമന്ത്രിയുടെ പിറന്നാളിനോടനുബന്ധിച്ചാണ് ഇന്നലെ മുതൽ ഒക്ടോബർ രണ്ട് വരെ സിനിമ പ്രദർശിപ്പിക്കാൻ നിർദേശിച്ചത്. "

മോദിയുടെ കുട്ടിക്കാലത്തെ പറ്റിയുള്ള ചലോ ജീത് ​ഹേ എന്ന സിനിമയാണ് പ്രദർശിപ്പിക്കാൻ നിർദേശിച്ചത് ഇതിലും വലിയ ​ഗാന്ധി അധിക്ഷേപം ഉണ്ടോയെന്ന് കോൺ​ഗ്രസ് എംപി മാണിക്കം ​ടാ​ഗോർ ചോദിച്ചു. ചരിത്രം രാജ്യത്തോടൊപ്പം നിൽക്കുമെന്നും ഒരു വ്യക്തിയോടൊപ്പം അല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു
 

No comments:

Post a Comment

മരണത്തിലും പിരിയാതെ കൂട്ടുകാർ

കായംകുളം: ക്യാൻസർ ബാധിച്ച ഉറ്റ സുഹൃത്തിനെ കണ്ട് മടങ്ങുമ്പോൾ ഖദീജ മരിച്ചു, പിന്നാലെ സുഹൃത്തും,കോളേജ് കാലത്ത് ഊണിലും ഉറക്കത്തിലും ഒരുമിച്ചുണ്ട...