Friday, August 1, 2025

അറസ്റ്റിലായ മലയാളി കന്യാസ്ത്രീകള്‍ക്ക് ജാമ്യം

ഛത്തീസ്ഗഢിൽ അറസ്റ്റിലായ മലയാളി കന്യാസ്ത്രീകള്‍ക്ക് ജാമ്യം. ബിലാസ്പൂര്‍ എന്‍ഐഎ കോടതിയാണ് ജാമ്യം അനുവദിച്ചത്. ഒമ്പത് ദിവസമായി ജയിലില്‍ കഴിയുന്ന സിസ്റ്റര്‍ വന്ദന ഫ്രാന്‍സിസ്, സിസ്റ്റര്‍ പ്രീതി മേരി എന്നിവര്‍ക്ക് ജാമ്യം അനുവദിച്ചത്.

സാങ്കേതികമായി മാത്രമാണ് സർക്കാർ ജാമ്യാപേക്ഷയെ എതിർത്തത്. കേസ് അന്വേഷണം പ്രാരംഭ ഘട്ടത്തിലാണെന്നും പ്രോസിക്യൂട്ടർ കോടതിയെ അറിയിച്ചിരുന്നു. പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജ് സിറാജുദ്ദീന്‍ ഖുറേഷിയാണ് വിധി പറഞ്ഞത്. ഇന്ന് തന്നെ കന്യാസ്ത്രീകൾ ജയിൽ മോചിതരാകും.

No comments:

Post a Comment

അടിച്ചതിന് അധ്യാപകനെ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിവെടിവച്ചിട്ടു

ഉത്തരാഖണ്ഡ്: ഉദ്ധം സിങ് നഗറിലെ ഗുരു നാനാക് സ്‌കൂളിൽ  അടിച്ചതിന് ഒമ്പതാം ക്ലാസ് വിദ്യാര്‍ഥി അധ്യാപകനെ വെടിവച്ചു വീഴ്ത്തി. ഫിസിക്‌സ് അധ്യാപകനാ...