ഈങ്ങാപ്പുഴ :സമൂഹത്തിൽ വർധിച്ചു വരുന്ന തിന്മകൾക്കും അധാർമിക പ്രവണതകൾക്കും ലഹരി ഉപയോഗത്തിനുമെതിരെയുമുള്ള ബോധവൽകരണം മഹല്ല് തലത്തിൽ കൂടുതൽ ശക്തമാക്കണമെന്ന് വിസ്ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ സംസ്ഥാന സെക്രട്ടറി സി.പി സലീം അഭിപ്രായപ്പെട്ടു. കരികുളം മഹല്ല് കുടുംബ സംഗമത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
സമൂഹത്തിൽ ദുർബലപ്പെട്ടു വരുന്ന ധാർമിക ബോധം ശക്തിപ്പെടുത്തുവാനും, വിശ്വാസ്യതയും, മാതൃകയും സൃഷ്ടിച്ചെടുക്കുവാനും പ്രബോധന കൂട്ടായ്മകൾക്ക് സാധിക്കേണ്ടതുണ്ടെന്ന് മഹല്ല് സംഗമം അംഗീകരിച്ച പ്രമേയം വ്യക്തമാക്കി.
കരികുളത്ത് സംഘടിപ്പിച്ച മഹല്ല് സംഗമം വിസ്ഡം ജില്ലാ വൈസ് പ്രസിഡണ്ട് വി.പി. അബ്ദുൽ നാസർ ഉദ്ഘാടനം ചെയ്തു. മഹല്ല് പ്രസിഡണ്ട് അക്ബർ കുന്നുമ്മൽ അധ്യക്ഷത വഹിച്ചു. വിസ്ഡം യൂത്ത് സംസ്ഥാന വൈസ് പ്രസിഡണ്ട് മുസ്തഫ മദനി മമ്പാട്, ജില്ലാ സെക്രട്ടറി വി.കെ ഉനൈസ് സ്വലാഹി, വിസ്ഡം ജില്ലാ സെക്രട്ടറി കെ.അബ്ദുൽ നാസർ മദനി എന്നിവർ വിവിധ വിഷയങ്ങൾ അവതരിപ്പിച്ചു. മഹല്ല് സെകട്ടറി സുബൈർ പി.വി, വിസ്ഡം മണ്ഡലം പ്രസിഡണ്ട് ജിഫ്‌രി പി.എം, വിസ്ഡം സ്റ്റുഡൻ്റ്സ് മണ്ഡലം സെക്രട്ടറി വി.പി ഹാറൂർ, വിസ്ഡം ഈങ്ങാപ്പുഴ യൂനിറ്റ് സെക്രട്ടറി മുഹമ്മദ് ഷരീഫ്, ജമാൽ കരികുളം എന്നിവർ സംസാരിച്ചു.
മഹല്ല് സംഗമത്തിൽ മദ്റസ വിദ്യാർത്ഥികളുടെ കലാപരിപാടികളും നടന്നു.
No comments:
Post a Comment