Sunday, August 17, 2025

കക്കാട് ശിബില വധക്കേസ്, ശിബിലയുടെ കുട്ടിയെ വിട്ട് കിട്ടാനാവശ്യപ്പെട്ട് പ്രതിയുടെ മാതാവ് കോടതിയിൽ

താമരശേരി : ലഹരി ക്കടിമപ്പെഭർത്താവിനാൽ കൊല്ലപ്പെട്ട പുതുപ്പാടി കക്കാട് ശിബിലയുടെ കുട്ടിയെ വിട്ട് കിട്ടാനാവശ്യപ്പെട്ട് പ്രതിയുടെ മാതാവ് കോടതിയിൽ ഹർജി നൽകി.കോഴിക്കോട് കുടുംബ കോടതിയിലാണ് സിബിലയുടെ ഭർത്താവായ യാസിറിന്റെ മാതാവ് സാബിറ അഡ്വ.ടി.എം ഷമീം അബ്ദുറഹ്മാൻ മുഖാന്തരം പരാതി നൽകി യത്.ശിബിലയുടെ മാതാപിതാക്കളെ എതിർകക്ഷിയാക്കാണ് കേസ്.ശിബിലയുടെയും,യാസിറിന്റെയും മൂന്ന് വയസ്സുള്ള കുഞ്ഞിന്റെ സംരക്ഷണം നേടിയെടുക്കാൻ ആണ് പരാതി.മൈനറായ കുട്ടി യെ തങ്ങളിൽ നിന്നും അകറ്റി നിർത്തുന്നതായും, രക്ഷാകർതൃത്വം തടയുകയും ചെയ്യുന്ന തായും , കുട്ടി യെകാണാനും,പരിലാളിക്കാനുംഅവസരമൊരുക്കണമെന്നുംപരാതിയിൽ പറയുന്നു.

പുതുപ്പാടിയിൽ ഏറെ കോളിളക്കം സൃഷ്ടിച്ച കൊലപാതകം ആയിരുന്നു ശിബിലയുടേത്. യാസിറിന്റെ ലഹരി ഉപയോഗവും ലൈംഗിക വൈതൃകങ്ങളൂം പീഡനങ്ങളും കാരണം വീട് വിട്ട് പോന്ന ശിബിലയെ, ആധാറടക്കമുള്ള രേഖകൾ കൈമാറാനെന്ന വ്യാജേന കഴിഞ്ഞ മാർച്ച് 18ന് വീട്ടിൽ വന്ന് കുത്തിക്കൊല്ലുകയായിരുന്നു. തടയാൻ ശ്രമിച്ച ശീബിലയുടെ മാതാപിതാക്കളെയും യാസിർ ആക്രമിച്ചിരുന്നു. പിതാവിന് കുത്തേൽക്കുയും ചെയ്തിരുന്നു.
 
അബ്‌ദുറഹ്മാന് രണ്ട് പെൺകുട്ടികളായിരുന്നു ഉണ്ടായിരുന്നത്. ഇളയ മകളായിരുന്നു ശിബില. ശിബിലയുടെ മൂന്ന് വയസ്സുള്ള മകളും അബ്ദു‌റഹ്മാനും ഭാര്യയുമാണ് ഇപ്പോൾ കക്കാട് വീട്ടിൽ താമസം. ശിബിലയുടെ മരണത്തിന്റെ ആഘാതത്തിൽ നിന്നും മുക്തമായി വരുന്നതിനിടെ യാണ് കുട്ടിയെ വിട്ടു കിട്ടാനുളള കേസ്.

No comments:

Post a Comment

മാമി എവിടെ?300 കോടിയുടെ വമ്പൻ റിയല്‍ എസ്റ്റേറ്റ് ഇടപാട് രജിസ്റ്റര്‍ ചെയ്യുന്ന ദിവസം ഇടനിലക്കാരനായ മാമിയെ കാണാതായി. 20 കോടി കമ്മീഷൻ കിട്ടുമെന്ന് വീട്ടില്‍ വിളിച്ചറിയച്ചതിന് പിന്നാലെ ആരോ തട്ടിക്കൊണ്ടുപോയി.

രണ്ടര വര്‍ഷമായിട്ടും ഒരു തുമ്ബും കണ്ടെത്താനാവാതെ പോലീസ്. അന്വേഷണത്തില്‍ പോലീസിന് വൻവീഴ്ചകള്‍. സിസിടിവി ദൃശ്യങ്ങളും ടവര്‍ ലൊക്കേഷനുമെടുക്കാതെ...