Saturday, July 19, 2025

മുന്‍ ഭാര്യയ്ക്ക് ജീവനാംശം നല്‍കണം; മാല മോഷണത്തിന് ഇറങ്ങിയ തൊഴില്‍രഹിതന്‍ പിടിയിലായി.

നാഗ്പൂർ:മുന്‍ ഭാര്യയ്ക്ക് കോടതി വിധിച്ച6000രൂപ ജീവനാംശം നല്‍കുന്നതിനായി മാല മോഷണത്തിനിറങ്ങിയ യുവാവ് പിടിയിൽ. മങ്കപുരിലെ ഗണപതിനഗര്‍ സ്വദേശിയായ കനയ്യ നാരായണ്‍ ബൗരാഷിയാണ് അറസ്റ്റിലായത്. അടുത്തിടെ നടന്ന ഒരു കവര്‍ച്ച സംബന്ധിച്ച അന്വേഷണമാണ് ബൗരാഷിയെ അറസ്റ്റ് ചെയ്യാന്‍ കാരണമെന്ന് പോലിസ് അറിയിച്ചു


മനീഷ് നഗറിലൂടെ നടന്നുപോവുകയായിരുന്ന 74കാരിയായ ജയശ്രീ ജയകുമാര്‍ ഗഡെയുടെ മാല ഫെബ്രുവരി 22ന് ബൈക്കിലെത്തിയ സംഘം പൊട്ടിച്ചിരുന്നു. ഈ കേസിലെ അന്വേഷണത്തിലാണ് ബൗരാഷിയെ പിടിയിലായത്. കസ്റ്റഡിയില്‍ പ്രതി കുറ്റം സമ്മതിച്ചു. സമാനമായ നാലു മോഷണങ്ങള്‍ വിവിധ പ്രദേശങ്ങളില്‍ നടത്തിയതായും പ്രതി വെളിപ്പെടുത്തി. വിവാഹബന്ധം വേര്‍പെടുത്തിയ പ്രതിയോട് ഭാര്യയ്ക്ക് ജീവനാംശം നല്‍കാന്‍ കോടതി ഉത്തരവിട്ടിരുന്നു. കോടതി ഉത്തരവ് പ്രകാരം, ആദ്യ ഭാര്യയ്ക്ക് പ്രതിമാസം 6,000 രൂപ ജീവനാംശം നല്‍കാനാണ് താന്‍ മാല പൊട്ടിക്കലിലേക്ക് കടന്നതെന്നാണ് കനയ്യ പോലീസിനോട് പറഞ്ഞത്. കഴിഞ്ഞ രണ്ടുവര്‍ഷമായി തൊഴില്‍രഹിതനാണ് ഇയാള്‍. മോഷണ മുതല്‍ വാങ്ങിയതിന് ശ്രീ സായ് ജ്വല്ലറിയുടെ ഉടമയായ അമര്‍ദീപ് കൃഷ്ണറാവുവും അറസ്റ്റിലായി. പ്രതികളില്‍ നിന്നും ഒരു മോട്ടോര്‍ സൈക്കിളും മൊബൈല്‍ ഫോണും പത്ത് ഗ്രാം സ്വര്‍ണവും പിടിച്ചെടുത്തിട്ടുണ്ട്.

No comments:

Post a Comment

എംഎ യൂസഫലി അല്ലേ ദുബായില്‍ ലോക്കായപ്പോള്‍ മകനെ രക്ഷിച്ചത്, വെള്ളാപ്പള്ളിക്ക് നന്ദിയുണ്ടോ

വെള്ളാപ്പള്ളി നടേശന്റെ വിദ്വേഷ പ്രസ്താവന വലിയ വിവാദമായിരിക്കുകയാണ്. മുസ്ലിം സമുദായത്തിനെതിരെ കഴിഞ്ഞ ദിവസം നടത്തിയ പ്രസ്താവന ആവര്‍ത്തിച്ച വെള...