മുംബൈ:ഐ ലവ് യു പറഞ്ഞാൽ പീഡനക്കുറ്റമാകില്ല”; യുവാവിനെ പോക്സോ കേസിൽ നിന്ന് കുറ്റവിമുക്തനാക്കി കോടതി.2015ൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസിൽ ആരോപണവിധേയനായ 27 വയസുകാരനെ ബോംബെ ഹൈക്കോടതിയുടെ നാഗ്‌പൂർ ബെഞ്ച് തിങ്കളാഴ്ച കുറ്റവിമുക്തനാക്കി. പെൺകുട്ടിയോട് "ഐ ലവ് യു" എന്ന് പറയുകയും അവളുടെ കൈയ്യിൽ പിടിച്ചെന്നും മാത്രം കണ്ടെത്തിയ സാഹചര്യത്തിൽ യുവാവിനെതിരെ പീഡനക്കേസ് ചുമത്താൻ കഴിയില്ലെന്ന് നിരീക്ഷിച്ചുകൊണ്ടാണ് കോടതി ഈ വിധി പുറപ്പെടുവിച്ചത്.
കുട്ടിയുടെ മാതാപിതാക്കൾ നൽകിയ പരാതിയിലാണ് നിർണായക വിധി. ജസ്റ്റിസ് ഊർമിള ഫാൽക്കെയാണ് നാഗ്‌പൂർ ബെഞ്ചിൽ വിധി പറഞ്ഞത്. 2017 ഒക്ടോബർ 23നാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്.
No comments:
Post a Comment