Tuesday, June 17, 2025

മൈസൂർ സ്വദേശിയായ യുവതിയെ പുതുപ്പാടി യിൽ ദുരൂഹ സാഹചര്യത്തിൽ കണ്ടെത്തി, എത്തിയത് കൂടത്തായി സ്വദേശി ക്കൊപ്പം

പുതുപ്പാടി :ഈങ്ങാപ്പുഴയിൽ മൈസൂർ സ്വദേശിയായ യുവതിയെ ദുരൂഹ സാഹചര്യത്തിൽ കണ്ടെത്തി. ഈങ്ങാപ്പുഴ എലോക്കരയിൽ ദേശീയ പാതയോരത്താണ് യുവതിയെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്. താമരശ്ശേരി പൊലീസ് സ്ഥലത്തെത്തി യുവതിയെ സ്റ്റേഷനിലേക്ക് കൊണ്ടുപോയി. ഇന്നലെ രാത്രി 8 മണിയോടെയായിരുന്നു സംഭവം.എന്നാൽ വൈകുന്നേരം 6 മണിയോടെ യുവതിയെ കാറിൽ നിന്നും ഈങ്ങാപ്പുഴക്ക് സമീപം ഇറക്കിവിടുന്നത് കണ്ടതായി ഓട്ടോ ഡ്രൈവർ പറഞ്ഞു, ഡ്രൈവർ നൽകിയ സൂചനപ്രകാരം നാട്ടുകാർ നടത്തിയ തിരച്ചിലിൽ  ആഢംബര കാറും, കൂടത്തായി സ്വദേശിയായ യുവാവിനേയും കണ്ടെത്തി, പോലീസിൽ ഏൽപ്പിച്ചു.


താൻ താമരശ്ശേരിയിൽ നിന്നുമാണ് യുവതിയെ കാറിൽ കയറ്റിയതെന്നും, താമരശ്ശേരിയിൽ എത്തിച്ചത് വേറെ ആളുകൾ ആണെന്നും പിടിയിലായ യുവാവ് പറഞ്ഞു.

യുവതിക്ക് മയക്കുമരുന്ന് നൽകിയിട്ടുണ്ടോ എന്ന കാര്യവും എങ്ങിനെ ഇവിടെയെത്തി എന്നതും അന്വേഷിച്ച് വരുന്നുണ്ട്.കേരളത്തിലെത്തിച്ചത് മൂന്ന് പേരാണെന്ന് യുവതി പറയുന്നു

No comments:

Post a Comment

മരണത്തിലും പിരിയാതെ കൂട്ടുകാർ

കായംകുളം: ക്യാൻസർ ബാധിച്ച ഉറ്റ സുഹൃത്തിനെ കണ്ട് മടങ്ങുമ്പോൾ ഖദീജ മരിച്ചു, പിന്നാലെ സുഹൃത്തും,കോളേജ് കാലത്ത് ഊണിലും ഉറക്കത്തിലും ഒരുമിച്ചുണ്ട...