LATEST

6/recent/ticker-posts

ഓടുന്ന കാറിൽ നിന്നും രണ്ട്പേർ തെറിച്ചു വീണു, രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

വെങ്ങര :അരിക്കുളത്ത് ഓടുന്ന കാറിൽ നിന്ന് രണ്ട് പേർ തെറിച്ചു വീണു.ശനിയാഴ്‌ച നടന്ന അപകടത്തിൽ രണ്ട് പേർ അൽഭുത ക്രമമായി രക്ഷപ്പെട്ടു. കാർ വേഗത്തിൽ പോകുന്നതിനിടെ വളവ് തിരിയുന്നതിനിടെയാണ് അപകടം സംഭവിച്ചത്.

കാറിന്റെ പിന്നിലെ ഇടതു വശത്തെ ഡോറുകൾ തുറന്ന് പോവുകയായിരുന്നു. ഡോർ തുറന്നതോടെ സൈഡിൽ ഇരുന്ന ആൾ ആദ്യം തെറിച്ചു വീണു പിന്നാലെ ഒരാൾ കൂടി തെറിച്ചുവീഴുകയായിരുന്നു.

കാറിൽ നിന്ന് തെറിച്ചുവീണവരുടെ പരുക്ക് ഗുരുതരമല്ല.കാറിന്റെ ഡോർ ശരിയായി ലോക്ക് ആവാത്ത താണ് അപകടത്തിന് കാരണമായത്.

,.