LATEST

6/recent/ticker-posts

കൊടുവള്ളിയിൽ തട്ടിക്കൊണ്ടു പോയ അന്നൂസ് റോഷനെ മലപ്പുറത്ത്"കണ്ടെത്തി

കഴിഞ്ഞ ശനിയാഴ്ച്ച കൊടുവള്ളിയിൽ തട്ടിക്കൊണ്ടുപോയ അന്നൂസ് റോഷനെ മലപ്പുറത്ത് കണ്ടെത്തി. മലപ്പുറം കൊണ്ടോട്ടിയിൽ നിന്നാണ് കണ്ടെത്തിയത്. തട്ടിക്കൊണ്ടുപോയി അഞ്ചാം ദിവസമാണ് അന്നൂസിനെ കണ്ടെത്തുന്നത്. മെഡിക്കൽ ചെക്കപ്പിനു ശേഷം മകനെ കൊടുവള്ളിയിൽ എത്തിക്കുമെന്നാണ് ഡിവൈഎസ്‌പി അറിയിച്ചതെന്ന് അന്നൂസ് റോഷന്റെ പിതാവ് റഷീദ് പറഞ്ഞു.


കഴിഞ്ഞ ശനിയാഴ്ചയാണ് കൊടുവള്ളി പരപ്പാറ അന്നൂസ് റോഷനെ ക്വട്ടേഷൻ സംഘം തട്ടിക്കൊണ്ടുപോയത്. അന്നൂസിന്റെ സഹോദരൻ അജ്മൽ റോഷൻ വിദേശത്താണ്. ഇയാളുമായുളള സാമ്പത്തിക തർക്കത്തെ തുടർന്നാണ് അന്നൂസിനെ സംഘം തട്ടിക്കൊണ്ടുപോയതെന്നാണ് സൂചന.