ഗതാഗത തടസ്സം നീങ്ങി, വാഹനങ്ങൾ കടന്നു പോവുന്നു
താമരശേരി :വയനാടിനെയും കോഴിക്കോടിനെയും ബന്ധിപ്പിക്കുന്ന പ്രധാന പാതയായ താമരശ്ശേരി ചുരത്തിൽ ഗതാഗതം സ്‌തംഭിച്ചത് മണിക്കൂറുകൾ
ചുരത്തിലെ ഏഴാം വളവിന് സമീപം ലോറിയുടെ ടയർ പൊട്ടിയതാണ് ഗതാഗത തടസം സൃഷ്ടിച്ചത്. രാത്രി 12 മണിയോടെയാണ് സംഭവം. രണ്ട് മണിക്കൂറായി ചുരത്തിൽ ഗതാഗതം തടസപ്പെട്ടിരിക്കുകയാണ്. നിലവിൽ ഇരുചക്ര വാഹനങ്ങൾ മാത്രമെ ഇതുവഴി കടന്നുപോകുന്നുള്ളൂ.
രാത്രി 10.30-ഓടെ മരം കയറ്റിവന്ന ലോറി താമരശ്ശേരി ചുരത്തിൽ മറിഞ്ഞിരുന്നു. ഇതിനു സമീപത്തായി മറ്റൊരു ലോറിയുടെ ഇരുടയറുകളും പൊട്ടുക കൂടി ചെയ്തതോടെയാണ് ചുരത്തിൽ ഗതാഗതം ഏതാണ്ട് പൂർണമായി സ്‌തംഭിച്ചത്. ഇതേത്തുടർന്ന് വിമാനത്താവളത്തിലേക്ക് ഉൾപ്പെടെയുള്ള യാത്രക്കാർ താമരശ്ശേരി ചുരത്തിൽ കുടുങ്ങി. ടയർ പൊട്ടിയ ലോറി ക്രെയിൻ എത്തിച്ച് നീക്കം ചെയ്തു.
No comments:
Post a Comment