LATEST

6/recent/ticker-posts

കലാപാഹ്വാനത്തിന് ശ്രമിച്ചു';കേസരി മുഖ്യ പത്രാധിപർ എൻ ആർ മധുവിന് എതിരെ പൊലീസ് കേസെടുത്തു

റാ പ്പർ വേടനെതിരെ നടത്തിയ വിവാദ പ്രസംഗത്തിൽ ആർ എസ് എസ് മുഖപത്രമായ കേസരിയുടെ മുഖ്യ പത്രാധിപർ എൻ ആർ മധുവിന് എതിരെ കേസെടുത്ത് പൊലീസ്.

സിപിഎം ലോക്കൽ സെക്രട്ടറി വേലായുധന്റെ പരാതിയിൽ കൊല്ലം കിഴക്കേ കല്ലട പൊലീസാണ് കേസെടുത്തിരിക്കുന്നത്.

കലാപാഹ്വാനത്തിന് ശ്രമിച്ചുവെന്ന് എഫ് ഐ ആർ. സിപിഐഎം നേതാവിന്റെ പരാതിയിലാണ് നടപടി. ഭാരതീയ ന്യായ സംഹിത 192 വകുപ്പ് പ്രകാരമാണ് കേസ്. കലാപ ആഹ്വാനത്തിന് ശ്രമിച്ചുവെന്നാണ് എഫ് ഐ ആർ.
കിഴക്കേ കല്ലട ക്ഷേത്രത്തിൽ നടത്തിയ പൊതു പരിപാടിക്കിടെയാണ് വേടനെതിരെ

എൻആർ മധു വിവാദ പ്രസംഗം നടത്തിയത്.

വേടനെ ജാതിപരമായ രീതിയിൽ ആക്ഷേപിച്ചെന്ന് പരാതിയിൽ പറയുന്നു.വേടന്റെ പാട്ടുകൾ ജാതി ഭീകരവാദം പ്രചരിപ്പിക്കുന്നവയാണെന്നാണ് മധു പ്രസംഗിച്ചത്. വളർന്നു വരുന്ന തലമുറയിലേക്ക് വിഷം കുത്തിവെക്കുന്ന കലാഭാസമാണിതെന്നും വേടൻ്റെ പിന്നിൽ രാജ്യത്തിന്റെ വിഘടനം സ്വപ്‌നം കാണുന്ന സ്പോൺസർമാരുണ്ട്.

അത്തരം കലാഭാസങ്ങൾ നാലമ്പ
ലങ്ങളിൽ കടന്ന് വരുന്നത് ചെറുത്ത് തോൽപ്പിക്കണം. വേടന്റെ പാട്ടിന് ആള് കൂടാൻ പാട്ട് വെയ്ക്കുന്നവർ അമ്പലപ്പറമ്പിൽ കാബറയും വെയ്ക്കും എന്നും അദ്ദേഹം പറഞ്ഞിരുന്നു.കഴിഞ്ഞ ദിവസം ഷവർമ യെ കുറിച്ചും വളരെ മോശമായി സംസാരിച്ചതും ഏറെ പ്രതിഷേധം ക്ഷണിച്ചു വരുത്തിയിരുന്നു.