ദുബായ്∙ ഇന്ത്യൻ വിമാനങ്ങൾക്ക് തങ്ങളുടെ വ്യോമ മേഖലയിൽ പ്രവേശനം നിഷേധിച്ച് പാക്കിസ്ഥാൻ. ഇതോടെ യുഎഇ-ഇന്ത്യ വിമാന സർവീസുകൾക്ക് തടസ്സങ്ങളുണ്ടാകാൻ സാധ്യതയുണ്ടെന്ന് റിപ്പോർട്ട്. ലോകത്തിലെ ഏറ്റവും തിരക്കേറിയ വ്യോമയാന ഇടനാഴികളിൽ ഒന്നിന് തടസ്സമുണ്ടാകുമെന്ന ആശങ്ക ഈ നീക്കം ഉയർത്തിയിട്ടുണ്ട്. ദുബായ്, അബുദാബി, ഷാർജ എന്നിവിടങ്ങളിൽ നിന്ന് ഡൽഹി, മുംബൈ, ബെംഗളൂരു തുടങ്ങിയ പ്രധാന നഗരങ്ങളിലേക്കുള്ള നിരവധി പ്രതിദിന വിമാനങ്ങൾ ഏറ്റവും അടുത്ത റൂട്ടിനായി പാക്കിസ്ഥാൻ വ്യോമാതിർത്തിയെയാണ് ആശ്രയിക്കുന്നത്.
വ്യാഴാഴ്ചയാണ് ഇന്ത്യയുടെ ഉടമസ്ഥതയിലുള്ളതും ഇന്ത്യ നടത്തുന്നതുമായ എല്ലാ വിമാനക്കമ്പനികൾക്കും വ്യോമാതിർത്തി അടച്ചിടുമെന്ന് പാക്കിസ്ഥാൻ പ്രഖ്യാപിച്ചത്."
ഇതുമൂലം യുഎഇയും ഇന്ത്യയും തമ്മിലുള്ള വിമാന സർവീസുകൾ വൈകാനും ദീർഘദൂര റൂട്ടുകൾ തിരഞ്ഞെടുക്കാനും സാധ്യതയുണ്ട്. വടക്കേ അമേരിക്ക, യുകെ, യൂറോപ്, മധ്യപൂർവദേശം എന്നിവിടങ്ങളിലേക്കും തിരിച്ചുമുള്ള ചില വിമാനങ്ങൾ ബദൽ റൂട്ട് സ്വീകരിക്കുമെന്ന് എയർ ഇന്ത്യ സ്ഥിരീകരിച്ചു. വരും ദിവസങ്ങളിൽ യുഎഇയിൽ നിന്ന് ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്നവർ ഏറ്റവും പുതിയ വിവരങ്ങൾക്കായി അതത് എയർലൈനുകളുമായി ബന്ധപ്പെടാനും യാത്രാ ഷെഡ്യൂളിൽ ഉണ്ടാകാൻ ഇടയുള്ള മാറ്റങ്ങൾക്കനുസരിച്ച് തയ്യാറെടുക്കാനും അധികൃതർ നിർദ്ദേശിച്ചു."ജീവനക്കാരുടെയും സുരക്ഷയ്ക്ക് പ്രധാനം
നിയന്ത്രണത്തിന് പുറത്തുള്ള ഈ അപ്രതീക്ഷിതമായ വ്യോമാതിർത്തി അടച്ചിടൽ മൂലം യാത്രക്കാർക്കുണ്ടായ ബുദ്ധിമുട്ടിൽ എയർ ഇന്ത്യ ഖേദം പ്രകടിപ്പിച്ചു. യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷയ്ക്കാണ് തങ്ങൾ മുൻഗണന നൽകുന്നതെന്നും എയർ ഇന്ത്യ പ്രസ്താവനയിൽ അറിയിച്ചു. കഴിഞ്ഞ ദിവസം ജമ്മു കശ്മീരിലെ പഹൽഗാമിൽ നടന്ന ഭീകരാക്രമണത്തിൽ 26 ഇന്ത്യൻ വിനോദസഞ്ചാരികൾ കൊല്ലപ്പെട്ടതിനെത്തുടർന്ന് ഇസ്‌ലാമാബാദിനും ന്യൂഡൽഹിക്കും ഇടയിലുള്ള സംഘർഷം വർധിച്ചതാണ് വ്യോമാതിർത്തി നിരോധനത്തിന് കാരണം.
No comments:
Post a Comment