Monday, April 28, 2025

മുസ്ലിം യൂത്ത് ലീഗ് നേതാവ് ബിജെപിയില്‍

മലപ്പുറം:  എ.ആര്‍ നഗര്‍ പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് നേതാവ് ബിജെപിയിലേക്ക് .എം.എസ്.എഫ് മണ്ഡലം നേതാവും എ.ആര്‍ നഗര്‍ പഞ്ചായത്ത് യൂത്ത് ലീഗ് ഭാരവാഹിയുമായ അദ്‌നാന്‍ ഒസിയാണ് ബിജെപിയില്‍ ചേരുന്നതിന്റെ ഭാഗമായി സംസ്ഥാന ബിജെപി നേതാക്കളുമായി ചര്‍ച്ച നടത്തിയത്.

ബിജെപി സംസ്ഥാന നേതാക്കളായ എംടി രമേശ്, പികെ കൃഷ്ണ ദാസ്, വേങ്ങര മണ്ഡലം ബിജെപി പ്രസിഡന്റ് തുടങ്ങിയവര്‍ക്കൊപ്പം ഇരിക്കുന്ന ഫോട്ടോ അദ്‌നാന്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചു. ചില തീരുമാനങ്ങള്‍ നല്ലതിന് എന്ന തലക്കെട്ടോട് കൂടിയാണ് ഫോട്ടോ പങ്കുവച്ചിരിക്കുന്നത്.

സ്വര്‍ണ കച്ചവടവുമായി ബന്ധപ്പെട്ട് നിരവധി പേരില്‍ നിന്ന് നിക്ഷേപം സ്വീകരിച്ച് വഞ്ചിച്ചുവെന്ന ആരോപണം നേരിടുന്നയാളാണ് അദ്‌നാന്‍. സംസ്ഥാന യൂത്ത് ലീഗ് നേതാവ്, വാര്‍ഡ് മെമ്പര്‍മാര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് പണം നഷ്ടപ്പെട്ടതായാണ് അറിയുന്നത്. ഒരു ബിജെപി കുടുബത്തിനും വന്‍ തുക നഷ്ടപ്പെട്ടിട്ടുണ്ട്..അതേസമയം, അദ്‌നാന്‍ ഒസി ബിജെപി നേതാക്കളുമായി ചര്‍ച്ച നടത്തിയതിന്റെ അടിസ്ഥാനത്തില്‍ മുസ്ലിം ലീഗിന്റെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് പുറത്താക്കുവാന്‍ വാര്‍ഡ് മുസ്ലിം ലീഗ് കമ്മിറ്റി ഐക്യകണ്ടേന മേല്‍ഘടകത്തോട് ശുപാര്‍ശ ചെയതതായി ഇരുമ്പുചോല പതിനഞ്ചാം വാര്‍ഡ് മുസ്ലിം ലീഗ് കമ്മിറ്റി ജനറല്‍ സെക്രട്ടറി അറിയിച്ചു.

No comments:

Post a Comment

അനയയുടെ സഹോദരനുംഅമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു

താമരശേരി: താമരശ്ശേരിയിൽ  അമീബിക് മസ്തിതിഷ്ക ജ്വരം ബാധിച്ചു മരിച്ച നാലാം ക്ലാസുകാരി യുടെ സഹോദരനും മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു. മറ്റൊരു സഹോദര...