Thursday, April 10, 2025

തഹാവൂര്‍ റാണയെ ഇന്ത്യയിലെത്തിച്ചു,ഇനി തീഹാർ ജയിലിൽ

യുഎസ് നാടുകടത്തിയ മുംബൈ ഭീകരാക്രമണക്കേസിലെ പ്രതി തഹാവൂര്‍ റാണയെ ഇന്ത്യയിലെത്തിച്ചു. തഹാവൂര്‍ റാണയുമായുള്ള പ്രത്യേക വിമാനം പാലം എയര്‍പോര്‍ട്ടിലാണ് ഇറങ്ങിയത്. ഇവിടെ നിന്ന് റാണയെ എന്‍ഐഎ ആസ്ഥാനത്തേക്ക് കൊണ്ടുപോവുമെന്നാണ് വിവരം. തുടര്‍ന്ന് അറസ്റ്റ് രേഖപ്പെടുത്തി കോടതിയില്‍ ഹാജരാക്കി തിഹാര്‍ ജയിലിലേക്ക് മാറ്റാനാണ് തീരുമാനം.

2008ല്‍ നടന്ന മുംബൈ ഭീകരാക്രണത്തിന് സാമ്പത്തിക സഹായമടക്കം തഹാവൂര്‍ റാണ ചെയ്തുനല്‍കിയെന്നാണ് എന്‍ഐഎ കുറ്റപത്രം. റാണയെ ഇന്ത്യയിലേക്ക് നാടുകടത്തണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇതിനെതിരേ റാണ കോടതിയെ സമീപിച്ചെങ്കിലും നീക്കം പരാജയപ്പെടുകയും ഇന്ന് നാടുകടത്തുകയുമായിരുന്നു.

പാകിസ്താനിലെ പഞ്ചാബിലെ ചിചാവത്‌നിയില്‍ 1961 ജനുവരി 12നാണ് തഹാവൂര്‍ റാണയുടെ ജനനം. കേഡ്റ്റ് കോളജ് ഹസന്‍ അബ്ദുലില്‍ പഠനം നടത്തുന്ന വേളയിലാണ് മുംബൈ ഭീകരാക്രണക്കേസിലെ മുഖ്യസൂത്രധാരന്മാരിലൊരാളായ ഡേവിഡ് ഹെഡ്‌ലിയുമായി റാണ സൗഹൃദത്തിലാവുന്നത്. റാണ പിന്നീട് പാകിസ്താന്‍ ആര്‍മി മെഡിക്കല്‍ കോര്‍സില്‍ ചേരുകയും ക്യാപ്റ്റന്‍ ജനറല്‍ പദവിയുള്ള ഡോക്ടര്‍ ആയി സേവനമനുഷ്ഠിക്കുകയും ചെയ്തിരുന്നു. 1997ല്‍ ജോലി ഉപേക്ഷിച്ച് ഭാര്യക്കൊപ്പം കാനഡയിലേക്കു പോയി. 2001ല്‍ ഇരുവര്‍ക്കും കനേഡിയന്‍ പൗരത്വം ലഭിച്ചു. പിന്നീട് ചിക്കാഗോയിലേക്ക് പോയി നിരവധി ബിസിനസുകള്‍ ചെയ്തു.

No comments:

Post a Comment

മാമി എവിടെ?300 കോടിയുടെ വമ്പൻ റിയല്‍ എസ്റ്റേറ്റ് ഇടപാട് രജിസ്റ്റര്‍ ചെയ്യുന്ന ദിവസം ഇടനിലക്കാരനായ മാമിയെ കാണാതായി. 20 കോടി കമ്മീഷൻ കിട്ടുമെന്ന് വീട്ടില്‍ വിളിച്ചറിയച്ചതിന് പിന്നാലെ ആരോ തട്ടിക്കൊണ്ടുപോയി.

രണ്ടര വര്‍ഷമായിട്ടും ഒരു തുമ്ബും കണ്ടെത്താനാവാതെ പോലീസ്. അന്വേഷണത്തില്‍ പോലീസിന് വൻവീഴ്ചകള്‍. സിസിടിവി ദൃശ്യങ്ങളും ടവര്‍ ലൊക്കേഷനുമെടുക്കാതെ...