Friday, April 4, 2025

ലഹരി സംഘത്തെ പിടിച്ചു നല്‍കിയിട്ടും പൊലീസ് നടപടിയെടുത്തില്ലെന്ന് ആക്ഷേപം

താമരശ്ശേരി :ചമലില്‍ ആക്രമണം നടത്തിയ ലഹരി സംഘത്തെ കൈയോടെ പിടിച്ചു നല്‍കിയിട്ടും പൊലീസ് നടപടിയെടുത്തില്ലെന്ന് ആക്ഷേപം

ലഹരി വില്‍പന തടഞ്ഞ നാട്ടുകാരെ ആക്രമിച്ചതിനെ തുടർന്ന് പരാതി നല്‍കിയിട്ടും ശക്തമായ നടപടിയെത്തില്ലെന്നാണ് ആക്ഷേപം. സിപിഎം ലോക്കല്‍ കമ്മിറ്റി അംഗവും കൂരാച്ചുണ്ട് ഗ്രാമ പഞ്ചായത്ത് അംഗവുമായ വിഷ്ണുവിന്റേതാണ് ആരോപണം.

പ്രദേശത്തെ ആളൊഴിഞ്ഞ വീട് കേന്ദ്രീകരിച്ച്‌ ലഹരി വില്‍പന നടക്കുന്നതായി വിവരം ലഭിച്ചതിനെ തുടർന്ന് നാട്ടുകാർ സ്ഥലത്തെത്തുന്നത്. തുടർന്ന് ലഹരി വില്‍പന തടയുകയും വില്‍പന തുടർന്നാല്‍ പൊലീസില്‍ അറിയിക്കുമെന്ന് മുന്നറിയിപ്പ് നല്‍കുകയും ചെയ്തു. പിന്നാലെയാണ് മാരകായുധങ്ങളുമായി നാട്ടുകാരെ ആക്രമിക്കാൻ ലഹരി സംഘമെത്തിയത്. വടി വാള്‍ വീശി ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. ഇക്കാര്യം പൊലീസിനെ അറിയിച്ചെങ്കിലും ഏറെ വൈകിയാണ് പൊലീസെത്തിയത്.മാരകായുധങ്ങള്‍ പിടികൂടി പൊൊലീസില്‍ ഏല്‍പ്പിച്ചെങ്കിലും കേസെടുക്കാൻ തയ്യാറായില്ല. പിടികൂടിയ പ്രതികളെ വെറുതെ വിട്ടെന്നും ഇവര്‍ ആരോപിച്ചു.

ലഹരി വില്‍പന തടയുന്ന നാട്ടുകാരെ പ്രതി ചേർക്കുന്ന നിലപാടാണ് താമരശ്ശേരി പൊലീസ് സ്വീകരിക്കുന്നതെന്ന് ഡിവൈഎഫ്‌ഐ നേതാക്കളും പറയുന്നു. പിന്നീട് എം. കെ മുനീർ എംഎല്‍എ വിളിച്ചു ചേർത്ത യോഗത്തില്‍ വിഷയം ചൂണ്ടി കാണിച്ചപ്പോഴാണ് നടപടിയെടുക്കാൻ പൊലീസ് തയ്യാറായത്

No comments:

Post a Comment

മരണത്തിലും പിരിയാതെ കൂട്ടുകാർ

കായംകുളം: ക്യാൻസർ ബാധിച്ച ഉറ്റ സുഹൃത്തിനെ കണ്ട് മടങ്ങുമ്പോൾ ഖദീജ മരിച്ചു, പിന്നാലെ സുഹൃത്തും,കോളേജ് കാലത്ത് ഊണിലും ഉറക്കത്തിലും ഒരുമിച്ചുണ്ട...