താമരശ്ശേരി: താമരശ്ശേരിയിൽ ആരോഗ്യവകുപ്പ് നടത്തിയ പരിശോധനയിൽ അനധികൃതമായി പ്രവർത്തിച്ച കട അടപ്പിച്ചു. കോഴിക്കടകളിലും, ഹോട്ടലുകളിലുമാണ് ഇന്ന് രാവിലെ ആരോഗ്യ വകുപ്പ് അധികൃതർ പരിശോധന നടത്തിയത്. പരപ്പൻപൊയിലിലെ വൃത്തിഹീനമായും ആവശ്യമായ രേഖകളില്ലാതെയും പ്രവർത്തിച്ച ചായക്കടയാണ് അധികൃതർ പൂട്ടിച്ചത്.